Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമകളോടെ ‘ജുപ്പീറ്റർ സെഡ് എക്സ്’; വില 52,426 രൂപ

TVS Jupiter ZX

മൊത്തം വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ആഹ്ലാദം പങ്കിട്ടും ഉത്സവാഘോഷത്തിനൊരുങ്ങിയും ടി വി എസ് മോട്ടോർ കമ്പനിയുടെ ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്ററി’ന്റെ പുത്തൻ വകഭേദം പുറത്തിറക്കി. അടുത്തയിടെ അവരിപ്പിച്ച പരിമിതകാല പതിപ്പ് ആധാരമാക്കി ‘സെഡ് എക്സ്’ എന്നു പേരിട്ടു വിൽപ്പനയ്ക്കെത്തിച്ച മോഡലിന് മുംബൈയിൽ 52,426 രൂപയാണു വില; ‘ജുപ്പീറ്റർ’ അടിസ്ഥാന വകഭേദത്തിന് 50,398 രൂപയാണു വിലയെന്നതു പരിഗണിച്ചാൽ രണ്ടായിരത്തോളം രൂപ അധികമാണിത്.

മുമ്പ് പ്രചരിച്ച വാർത്തകളിൽ നിന്നു വ്യത്യസ്തമായി ‘ഡി എക്സി’ന്റെ മുന്നിൽ ടി വി എസ് ഡിസ്ക് ബ്രേക്ക് ഘടിപ്പിച്ചിട്ടില്ല. പകരം ചൂട് നിയന്ത്രിക്കുമെന്ന അവകാശവാദത്തോടെ ‘ഡ്യുറ കൂൾ’ സീറ്റാണു സ്കൂട്ടറിലുള്ളത്. ഫ്ളോർ ബോർഡിനും പാനലുകളുടെ ഉൾഭാഗത്തിനും ബീജ് നിറത്തിലുള്ള ലൈനിങ് നൽകിയതാണു മറ്റൊരു പുതുമ. ഒപ്പം സ്റ്റാലിയൻ ബ്രൗൺ, മാറ്റ് ബ്ലൂ എന്നീ പുതുനിറങ്ങളിലും ‘ജുപ്പീറ്റർ സെഡ് എക്സ്’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. കൂടാതെ ടൈറ്റാനിയം ഗ്രേ, മാറ്റ് ബീജ്, സ്പാർക്ലിങ് സിൽവർ, മിഡ്നൈറ്റ് ബ്ലാക്ക്, വൊൾകാനോ റെഡ്, പ്രിസ്റ്റീൻ വൈറ്റ് നിറങ്ങളിലും ‘ജുപ്പീറ്റർ’ ലഭ്യമാണ്.

സാധാരണ ‘ജുപ്പീറ്ററി’ലുള്ള എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിങ് ക്യാപ്, ട്യൂബ്രഹിത ടയർ, പാസ് സ്വിച്, അലോയ് വീൽ തുടങ്ങിയവയൊക്കെ ‘സെഡ് എക്സി’ലുമുണ്ട്. സാങ്കേതിക വിഭാഗത്തിലും മാറ്റമൊന്നുമില്ല; സ്കൂട്ടറിനു കരുത്തേകുന്നത് 110 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്. പരമാവധി എട്ടു ബി എച്ച് പി കരുത്തും എട്ട് എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 62 കിലോമീറ്ററാണ് സ്കൂട്ടറിനു ടി വി എസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.