Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബച്ചനൊപ്പം കുട്ടികൾക്ക് ബെൻസിൽ ആഡംബര യാത്ര

AmitabhBachchan1

ബോളീവുഡിലെ പകരം വെയ്ക്കാനാളില്ലാത്ത സൂപ്പർ താരമാണ് അമിതാഭ് ബച്ചൻ. സൂപ്പർ താരത്തിന്റെ കൂടെ അൽപനേരമെങ്കിലും ചിലവഴിക്കാൻ കാത്തു നിൽക്കുന്ന ലക്ഷക്കണക്കിന് ആരാധകരുണ്ട് ഇന്ത്യയിൽ. അപ്പോൾ അമിതാഭിന്റെ കൂടെയൊരു യാത്രയായാലോ? ആരാധകർ ചാടിവീഴും അല്ലേ.

AmitabhBachchan

അമിതാഭ് ബച്ചനൊപ്പം അദ്ദേഹത്തിന്റെ ബെൻസിൽ ഒരു യാത്ര, ആരുംകൊതിച്ചുപോകും മുംബൈ നഗത്തിലൂടെ ഇത്തരത്തിലൊരു യാത്ര. ബച്ചൻ ആരാധകരും എന്തിന് ബോളിവുഡ് താരങ്ങൾ വരെ കൊതിക്കുന്ന ഈ യാത്ര തരപ്പെട്ടത് സാധാരണക്കാരായ കുട്ടികൾക്കാണ്. താൻ കുട്ടികളുമായി നടത്തിയ യാത്രയുടെ കാര്യം അമിതാഭ് ബച്ചൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

കുട്ടികളുടെ കൂടെ യാത്ര ചെയ്യുക മാത്രമല്ല സമ്മാനങ്ങളും നൽകിയാണ് അമിതാഭ് ബച്ചൻ അവരെ യാത്രയാക്കിയത്. യുണിസെഫിന്റെ ഗുഡ്​വിൽ അമ്പാസിഡറായിരുന്ന അമിതാഭ് നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ആന്ധ്രയിലേയും വിദർഭയിലേയും കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്നതിനായി അവരുടെ കടം വീട്ടുന്നതിനായി ധനസഹായവും അമിതാഭ് നേരത്തെ നൽകിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.