Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിന്റെ സൂപ്പർ കാറുകൾ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
bugati-chiron

സൂപ്പർകാറുകളുടെ വർഷമാണ് 2016. ജയിംസ് ബോംണ്ട് ഫെയിം ആസ്റ്റൺ മാർട്ടിൻ ഡി ബിയുടെ ഏറ്റവും പുതിയ രൂപാന്തരം മുതൽ താരതമ്യേന വില കൂറഞ്ഞ സൂപ്പർ കാറെന്നു വിശേഷിപ്പിക്കാവുന്ന ഹോണ്ടയുടെ ഹൈബ്രിഡ് സൂപ്പർ മോഡൽ വരെ ഇക്കൊല്ലം എത്തുന്നു. എന്താണ് സൂപ്പർ കാർ. ലളിതം. വില വളരെ കൂടുതൽ, പെർഫോമൻസിൽ സാധാരണ കാറുകൾക്കൊന്നും അടുത്തെങ്ങുമെത്താനാവില്ല. ഈ രണ്ടു ഗുണങ്ങളും ചേർന്നാൽ സൂപ്പർ കാറായി. വലിയ ആഡംബരമൊന്നുമില്ലാത്ത സാധാരണ സൂപ്പർ കാറിന് അഞ്ചു കോടിയെങ്കിലും കൊടുക്കണം. ശക്തിയുടെ കാര്യം നോക്കിയാൽ 500 ബി എച്ച് പിക്കു മുകളിൽ നോക്കിയാൽ മതി.

പെർഫോമൻസിനെപ്പറ്റിപ്പറഞ്ഞാൽ പൂജ്യത്തിൽ നിന്നു 100 കിലോമീറ്ററെത്താൻ രണ്ടു സെക്കൻഡ് ധാരാളം. കണ്ണടച്ചു തുറക്കുംമുമ്പേ എന്നത് അക്ഷരംപ്രതി ശരി. വേഗം വിമാനങ്ങൾക്കൊപ്പമോ അധിലധികമോ. ബുഗാട്ടിയുടെ കയ്റോൺ 431 കിലോമീറ്റർ വേഗമെടുക്കും. ചെറിയ പ്രൊപ്പല്ലർ വിമാനങ്ങളെക്കാളധികമാണിത്. ജെറ്റ് വിമാനങ്ങൾക്ക് ഇതിൻറെ ഇരട്ടിയോളം വേഗമെടുക്കാം. സാധാരണക്കാരനെ ഉദ്ദേശിച്ചുള്ളതല്ല സൂപ്പർ കാറുകൾ. അതുകൊണ്ട് ഷോറൂം കെട്ടി ഇന്ത്യയിൽ വിൽക്കാൻ ഇവർക്കാർക്കും പദ്ധതിയുമില്ല. ആവശ്യക്കാരനെ മനസ്സിലാക്കി നേരിട്ട് വിൽപന. ഇന്ത്യയിൽ അടുത്ത വർഷം പ്രതീക്ഷിക്കാവുന്ന പ്രധാന സൂപ്പർ കാറുകൾ ഇവയൊക്കെ:

∙ ആസ്റ്റൻ മാർട്ടിൻ ഡിബി 11

auston-martin-db11

പുതിയ ബോണ്ട് ചിത്രം സ്പക്ട്രെയിലെ താരം. സിനിമ നേടിയ വിജയം വിൽപനയിലും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആസ്റ്റൻ മാർട്ടിൻ. ഈ കണക്കുകൂട്ടലുകളോടെ ഡിബി 11 സൂപ്പർ മോഡൽ പുറത്തിറക്കുന്നത്. കാലം തെളിയിച്ച ഡി ബി 9 പ്ലാറ്റ്ഫോമിൽ കരുത്തു കൂട്ടിയത്തെുന്ന കാറിന് 4 ലീറ്റർ എൻജിൻ. ശക്തി 503 ബി എച്ച് പി. വേഗം 299 കി മി. ഇന്ത്യയിൽ വില 5 കോടിക്ക് അടുത്ത്.

∙ ബുഗാട്ടി കയ്റൊൺ

bugati-chiron

വയ്റൊണിനു പകരക്കാരനായത്തെുന്ന കയ്റൊൺ മാർച്ചിൽ പുറത്തിറങ്ങും. 2.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗമാർജിക്കും. പരമാവധി വേഗം 431 കി മി. എട്ടു ലീറ്റർ ഡബ്ല്യു 16 എൻജിൻ. വില 20 കോടിയെങ്കിലുമാകും. വിഖ്യാത ഫോർമുല വൺ താരം ലൂയിസ് കയ്റൊണിന്റെ കയ്യൊപ്പ് പതിഞ്ഞ ഹെഡ്റെസ്റ്റ് ആണ് കയ്റോണിന്.

∙ ഹോണ്ട അക്യുറ എൻഎസ്എക്സ്

honda-aqura-nsx

സൂപ്പർകാറുകളിൽ വിലകുറഞ്ഞ ഹൈബ്രിഡ് കാറാണ് എൻഎസ്എക്സ്. ഹോണ്ടയുടെ ആഡംബര വിഭാഗമാണ് അക്യുറ. മക്ലാരൻ പി വൺ, പോർഷെ 918 സ്പഡൈർ എന്നിവയുടെ സാങ്കതേിക തികവുകളും മികവും ഉപയോഗിച്ചിരിക്കുന്ന എൻഎസ്എക്സിന്റെ വില ഈ മോഡലുകളെ അപക്ഷേിച്ച് മൂന്നിലൊന്നു മാത്രം. 3.5 ലീറ്റർ വി സിക്സ് എൻജിൻ. 573 ബി എച്ച് പി ശക്തി. 307 കി മി വേഗം. വില രണ്ടു കോടിക്കടുത്ത്.

∙ ഫെരാരി എഫ് എഫ്

ferrari-ff

ജനീവ മോട്ടോർ ഷോയിൽ പുതിയ എഫ് എഫ് അവതരിപ്പിക്കും. ഫെരാരിയുടെ സ്വന്തം ജി ടി കാർ സാങ്കേതികത ഉപയോഗിക്കുന്ന ഏക കാറാണ് എഫ്എഫ്. 6.3 ലീറ്റർ വി 12 എൻജിൻ. 651 എച്ച് പി കരുത്ത്. പരമാവധി വേഗം 334 കി മി. വില നാലു കോടി.

∙ ഫോർഡ് ജി ടി

ford-gt

ആസ്റ്റൺ മാർട്ടിൻ, ഫെരാരി എന്നിവയുടെ ഗണത്തിൽപ്പെടുകയില്ലെങ്കിലും റോഡിൽ കൂടുതൽ സാന്നിധ്യമുള്ള കാറാണ് ഫോഡ് ജി ടി. 600 ബി എച്ച് പി കരുത്തുള്ള ജി ടി യിൽ 3.5 ലിറ്റർ വി 6 എൻജിനാണ്. വേഗം 321 കി മി. വില 1.5 കോടി.

∙ ലംബോർഗിനി സെന്റിനറി

lamborghini-Centenario

സ്ഥാപകൻ ഫെറൂസിയോ ലംബോർഗിനിയുടെ നൂറാം ജന്മദിനാഘോഷം ലംബോർഗിനി ആഘോഷിക്കുന്നത് സെന്റിനറി പുറത്തിറക്കിക്കൊണ്ടാണ്. ജനീവ മോട്ടോർഷോയിൽ പുറത്തിറക്കും. 6.5 ലീറ്റർ വി 12 എൻജിൻ. 770 ബി എച്ച് പി. വേഗം 349 കി മി. വില 13 കോടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.