Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീറ്ററിടാത്ത ഒാട്ടോക്കാർക്കിട്ട് ഒരു പണി

auto

നിയമം കർശനമാക്കിയിട്ടും മീറ്ററിട്ട് ഒാടാൻ മടിക്കുന്നവരാണ് ഒാട്ടോക്കാരിലധകവും. അത്തരക്കാർക്കിട്ട് ഒരു പെൺകുട്ടി ചെറിയൊരു പണി കൊടുത്തു. ഒടുവിൽ ‘പാട്ടും കേട്ട്’ മീറ്ററുമിട്ട് ഒാട്ടം പോകേണ്ടി വന്നു ആ ഡ്രൈവർക്ക്.

ഒരു വിദേശ വനിതയാണ് ഹൈദരബാദിലെ ഒരു ഒാട്ടോക്കാരനെ കുഴക്കിയത്. പാട്ടും പാടി മീറ്ററിടീപ്പിക്കുക. അതാണ് ക്രിസ്റ്റീൻ ഫെയർ എന്ന ഇൗ അമേരിക്കൻ വനിത ചെയ്തത്. അത്ഭുതപ്പെടേണ്ട. ചാർമിനാർ വരെ പോകാനായി ക്രിസ്റ്റീൻ ഒരു ഒാട്ടോയിൽ കയറി. മീറ്ററിട്ട് ഒാട്ടം പോകില്ലെന്ന് ഡ്രൈവർ‌ പറഞ്ഞു. ഒടുവിൽ ക്രിസ്റ്റീൻ എന്തു ചെയ്തെന്നോ?

ഒാട്ടോയിൽ കയറി ഇരുന്ന് മുഛെ നീംദ് ന ആയെ എന്ന ഹിന്ദി ഗാനം പാടാൻ തുടങ്ങി. പാടുന്നതിനിടയിൽ പരിഹാസരൂപേണ എന്നാൽ വിനയത്തോടെ പോകൂ ചേട്ടാ എന്ന പറച്ചിലും. പാട്ട് കേട്ട് സഹികെട്ട ഡ്രൈവർ ഒടുവിൽ മീറ്ററിട്ട് ചാർമിനാർ നോക്കി വച്ചു പിടിച്ചു. സംഭവത്തിന്റെ വിഡിയോ ക്രിസ്റ്റീൻ യൂട്യൂബിലുമിട്ടു.

ഡൽഹി, മുംബൈ തുടങ്ങിയ വൻ നഗരങ്ങളിലൊക്കെ താൻ ഇൗ രീതിയിൽ ഒാട്ടോയിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. മീറ്ററിട്ട് പോകാൻ വിസമ്മതിക്കുന്ന ഒാട്ടോയിൽ കയറി പാടാൻ ആരംഭിക്കും. ഇടയ്ക്ക് വിനീതമായി പോകാനും അഭ്യർത്ഥിക്കും. വണ്ടി സ്റ്റാർട്ടാക്കും വരെ ഇതു തുടർന്നു കെണ്ടേയിരിക്കും. സൗത്ത് എഷ്യൻ ഭാഷകളിൽ പിഎച്ച്ഡി എടുത്ത ക്രിസ്റ്റീന് ഹിന്ദി വെരി ഇൗസി.