Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലി എത്തുന്നു, വാൽവൊലിനു കൂട്ടായി

Valvoline ropes in Virat Kohli as brand ambassador Valvoline ropes in Virat Kohli as brand ambassador

എൻജിൻ ഓയിൽ വിപണിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ലക്ഷ്യമിട്ടു വാൽവൊലിൻ കമ്മിൻസ് ഇന്ത്യ രാജ്യത്തിന്റെ ക്രിക്കറ്റ് ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിയെ ബ്രാൻഡ് അംബാസഡറായി നിയോഗിക്കുന്നു. ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചതോടെ മേലിൽ വാൽവൊലിൻ ശ്രേണിയിലെ എൻജിൻ ഓയിലുകളുടെയും ലൂബ്രിക്കന്റുകളുടെയും പരസ്യത്തിൽ കോഹ്‌ലിയാവും നായകൻ.

മികവ്, മികച്ച പ്രകടനം, സ്ഥിരതയാർന്ന ഗുണമേന്മ തുടങ്ങി വാൽവൊലിൻ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളോട് ഏറ്റവും സാമ്യമുള്ള ക്രിക്കറ്റ് താരമാണു വിരാട് കോഹ്‌ലിയെന്നു വാൽവൊലിൻ കമ്മിൻസ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സന്ദീപ് കാലിയ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ, കളിക്കളത്തിലെ കോഹ്‌ലിയെ പോലെ വാൽവൊലിനെയും പിടിച്ചുകെട്ടുക പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം മേഖലയിൽ ഗുണമേന്മയ്ക്കു പുത്തൻ നിലവാരം സൃഷ്ടിച്ച ചരിത്രവും ഇരുവർക്കും സ്വന്തമായതിനാൽ പുതിയ സഖ്യം തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വിലയിരുത്തി.

ഏതു മേഖലയിലെയും മുൻനിരക്കാരോട് തനിക്ക് ആഭിമുഖ്യമേറെയാണെന്നായിരുന്നു വിരാട് കോഹ്‌ലിയുടെ പ്രതികരണം. എൻജിൻ ഓയിൽ വിഭാഗത്തിൽ വാൽവൊലിനു മുൻനിരയിലാണു സ്ഥാനം. പുതുമകൾ സൃഷ്ടിക്കുന്നതിൽ തികഞ്ഞ മികവോടെയാണു വാൽവൊലിൻ 150 വർഷത്തെ ചരിത്രം പൂർത്തിയാക്കുന്നതെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. ഇന്നും വിജയിയായി തുടരുന്ന വാൽവൊലിനുമായി സഹകരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.

വലംകയ്യൻ ബാറ്റ്സ്മാനായ വിരാട് കോഹ്‌ലി(27)യെ ഇന്നു ലോക ക്രിക്കറ്റിലുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർക്കൊപ്പമാണ് പരിഗണിക്കപ്പെടുന്നത്. 2016ലെ ഏറ്റവും പ്രശസ്ത കായിക താരങ്ങളെ ഉൾപ്പെടുത്തി ഇ എസ് പി എൻ പ്രസിദ്ധീകരിച്ച പട്ടികയിൽ എട്ടാമനായിരുന്നു ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ഉപനായകൻ കൂടിയായ കോഹ്‌ലി. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമംഗമായ കോഹ്‌ലി 2013ലാണു രാജ്യത്തിന്റെ ടെസ്റ്റ് ടീം നായകസ്ഥാനത്തെത്തിയത്. 

Your Rating: