Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയുടെ 400 കോടിയുടെ ആഡംബര വിമാനം ലേലത്തിൽ

vijay-mallia-jet

കിങ് ഓഫ് ഗുഡ് ടൈംസ് വിജയ് മല്യയുടെ ലക്ഷ്വറി സ്വകാര്യ വിമാനം ലേലത്തിന്. സർവീസ് ടാക്സ് ഡിപ്പാർട്ടുമെന്റ് ജപ്തി ചെയ്ത മല്യയുടെ എയർബസ് എസിജെ 319 (വിജെഎം 319) എന്ന വിമാനമാണ് മെയ് 12 ന് ലേലത്തിൽ വെയ്ക്കുന്നത്. ഏകദേശം 130 മുതൽ 140 വരെ പേർ‌ക്ക് സഞ്ചരിക്കാവുന്ന എയർബസ് എ 319 ന്റെ ലക്ഷ്വറി പതിപ്പാണ് എസിജെ 319. 25 യാത്രക്കാർക്കും 6 വിമാന ജോലിക്കാർക്കും സഞ്ചരിക്കാൻ സാധിക്കുന്ന ജെറ്റിൽ അത്യാഡംബര സൗകര്യങ്ങളുണ്ട്.

vijay-mallia-jet-1

2006 ൽ വിജയ് മല്യ ഏകദേശം 400 കോടിരൂപ മുടക്കിയാണ് ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നത്. കോൺഫറൻസ് റൂം, ലിവിങ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഈ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചെലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്. 2001 എപ്രിൽ മുതൽ 2012 സെപ്റ്റംബർ വരെ ഏകദേശം 812 കോടിരൂപ സർവീസ് ടാക്സ് അടക്കാത്തതിനായായിരുന്നു മല്യയുടെ പ്രൈവറ്റ് ജെറ്റ് അടക്കമുള്ള വിമാനങ്ങൾ സർക്കാർ കണ്ടുകെട്ടിയത്. നിലവിൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലുള്ള പ്രൈവറ്റ് ജെറ്റ് ലേലത്തിൽ വിൽക്കാൻ മുമ്പും ശ്രമിച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയിരുന്നില്ല. ഇതു കൂടാതെ കിങ്ഫിഷർ എയർലൈൻസിന്റെ രണ്ട് വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും ലേലത്തിൽവെയ്ക്കുന്നുണ്ട്.

നേരത്തെ മല്യയുടെ 11 സീറ്റർ പ്രൈവറ്റ് ജെറ്റ് സർക്കാർ വിറ്റിരുന്നു. 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ മുങ്ങിയത്. കിങ്ഫിഷർ എയർലൈൻസ് വരുത്തിവെച്ച നഷ്ടം മല്യയുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചു. മല്യയുടെ വീടും കാറുകളും, കിങ്ഫിഷറിന്റെ വസ്തുവകകളും ലേലത്തിൽ സർക്കാർ കണ്ടുകെട്ടിയിരിക്കുകയാണ്.

Your Rating: