Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയുമോ ഈ ബെൻസ് കാറുകളെ?

benz-190-fintail Mercedes Benz 190 Fintail

റിപ്പബ്ളിക് ദിനത്തിൽ അക്ഷരനഗരിക്ക് വേറിട്ട കാഴ്ചയൊരുക്കിയാണ് മേഴ്സിഡെസ് ബെൻസ് കാർ ഉടമകളുടെ കൂട്ടായ്മ കടന്നു പോയത്. കൗതുക കാഴ്ചകൾ സമ്മാനിച്ചാണ് റാലിയിൽ വിന്റേജ് കാറുകൾ ഇരുപത്തിനാല് ബെൻസ് കാറുകൾ പങ്കെടുത്തു. മേഴ്സിഡെസ് ബെൻസ് കാർ ഉടമകളുടെ കൂട്ടായ്മയായ എം.ബി ക്ലബാണ് റാലി സംഘടിപ്പിച്ചത്. കോട്ടയം ആർടിഒ. പ്രസാദ് എബ്രഹാം ഫ്‌ളാഗ് ഓഫ് ചെയ്ത റാലി കോട്ടയത്തുനിന്നും കുമരം വരെയാണ് സംഘടിപ്പിച്ചത്.

benz-club Mercedes Benz Club

കോട്ടയം റീജിയണൽ ആർ‌ടിഒ പ്രസാദ് എബ്രഹാം റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിന്റേജ് കാർ (70 വർഷത്തിലധികം പഴക്കമുള്ള കാർ) ആന്റിക് കാർ (50 മുതൽ 70 വർഷം വരെ പഴക്കമുള്ള കാർ), ക്ലാസിക്ക് കാർ (37 വർഷം മുതൽ 49 വർഷം വരെ പഴക്കമുള്ള കാർ) മോഡേൺ ക്ലാസിക് കാർ (18 മുതൽ 36 വർഷം വരെ പഴക്കമുള്ള കാർ) തുടങ്ങിയ വിഭാഗങ്ങളിലായാണ് കാറുകളാണ് റാലിയിൽ പങ്കെടുത്തത്.

ബെൻസ് കോസ്‌വർത്ത്

benz-cosworth Mercedes Benz Cosworth

റാലിയിൽ പങ്കെടുത്ത റെയർ മോ‍ഡലായ ബെൻസ് ഇ ക്ലാസ് കോസ്‌വെർത്ത്. ലണ്ടനിലെ ഹൈ പേർഫോമൻസ് എൻജിൻ നിർമ്മാണ കമ്പനിയായ കോസ്‌വെർ‌ത്ത് നിർമ്മിച്ച എൻജിനുമായി പുറത്തിറങ്ങിയ ബെൻസ് ഇ ക്ലാസിനെയാണ് ഇ ക്ലാസ് കോസ്‌െവർത്ത് എന്നു വിളിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഒരു കോസ്‌െവർത്ത് മോഡൽ മാത്രമേ നിലവിലുള്ളു. ഇന്ത്യൻ മോട്ടോർ സ്പോർട്ടസ് ഇതിഹാസം കരിവർദ്ധൻ 1992 ൽ ഇറക്കുമതി ചെയ്ത കാറാണിത്. കരിവർദ്ധന്റെ മരണത്തിന് ശേഷം കൽക്കട്ട സ്വദേശി അനീഷ് എന്ന ആള്‍ക്ക് വിറ്റ കാർ വി കെ മൂസക്കുട്ടിയാണ് കൊട്ടയത്തെത്തിച്ചത്. 2.5 ലിറ്റർ 16 വാൽവ് എൻജിനുള്ള കാറിന് 204 ബിഎച്ച്പി കരുത്തുണ്ട്.

190 ഫിൻടെയിൽ

benz-190-fintail Mercedes Benz Cosworth

റാലിയിലെ ഏറ്റവും പഴക്കം ചെന്ന കാറുകളിലൊന്നായിരുന്നു 190 ഫിൻടെയിൽ. 1964 ൽ ജേക്കബ് മാത്യൂ വട്ടച്ചിറയിൽ സ്വന്തമാക്കിയ കാർ 1968 ലാണ് സിങ്കപൂരിൽ നിന്ന് ഇറക്കുമതി ചെയ്തത്. സിംഗിൾ ഓണറാണ് കാർ എന്നതാണ് ഫിൻ ടെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ അദ്ദേഹത്തിന്റെ മകൻ റോയ് മാത്യു വട്ടച്ചിറയിലിന്റെ ഉടമസ്ഥതയിലാണ് കാർ.

190 ബി പൊണ്‍ടെൺ

190-b-ponton Mercedes Benz 190B Ponton

1960 ൽ നിർമ്മിച്ച കാറാണ് 190 ബി പൊൺടെൺ. 1961 ല്‍‌ ഗോവയിലേയ്ക്ക് ഇറക്കുമതി ചെയ്ത കാർ എൺപതുകളിലാണ് ബിഗ് ജോൺ സ്വന്തമാക്കിയത്. 1767 സിസി പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 801 ബിഎച്ച്പി കരുത്തുണ്ട്. അമ്പത് വർഷത്തിൽ അധികം പഴക്കമുണ്ടെങ്കിലും ഇപ്പോഴും 100 കിലോമീറ്റർ വേഗത കാർ കൈവരിക്കുമെന്നാണ് ബിഗ് ജോൺ പറയുന്നത്.

Benz Car rally conducted in Kottayam on Republic Day