Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്പ്രെസ് സർവീസ് സെന്ററുമായി ഫോക്സ്‌വാഗൺ‌

volkswagen-express-service കോയമ്പത്തൂരിലെ എക്സ്പ്രെസ് സർവീസ് സെന്റർ, ഫോക്സ്‌വാഗൺ പാസഞ്ചർ കാർ, ആഫ്റ്റർ സെയിൽസ് ആശിഷ് ഗുപ്ത, ഫോക്സ്‌വാഗൺ കോയമ്പത്തൂർ ഡീലർ പ്രിൻസിപ്പിൾ സതീഷ് കുമരൻ എന്നിവർ ചേന്ന് നിർവഹിക്കുന്നു

ഫോക്സ്‌വാഗൺ ഇന്ത്യയുടെ ആദ്യ എക്സ്പ്രെസ് സർവീസ് സെന്റർ കോയമ്പത്തൂരിൽ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള സർവീസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പ്രെസ് സർവീസ് ആരംഭിച്ചതെന്നാണ് കമ്പനി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചത്. 44 വർക്ക് ബേകളും 75 പാർക്കിങ് ബേകളുമുള്ള സർവീസ് സെന്ററിൽ 2500 ൽ അധികം കാറുകൾ ഓരോ മാസവും സർവീസ് ചെയ്യാം.

കൂടാതെ വാഹനം സർവീസ് ചെയ്യുന്നത് ഏതു സമയവും കാണാനുള്ള സൗകര്യവും ഉപഭോക്താവിനുണ്ടാകും. ഏറ്റവും കുറഞ്ഞ സമയത്തിൽ മികച്ച സർവീസ് അനുഭവം ഉപഭോക്താവിലേയ്ക്ക് എത്തിക്കുന്നതിനായാണ് എക്സ്പ്രെസ് സർവീസ് ആരംഭിച്ചതെന്നും അടുത്ത 12 മാസത്തിനുള്ളിൽ ഗുഡ്ഗാവിലും ചെന്നൈയിലും പുതിയ സർവീസ് സെന്ററുകൾ സ്ഥാപിക്കുമെന്നും ഫോക്സ്‍‌വാഗൺ പാസഞ്ചർ കാർ ഇന്ത്യ ഡയറക്റ്റർ മൈക്കിൾ മേയർ പറഞ്ഞു. കൂടാതെ ഉപഭോക്താക്കൾക്ക് അധിക ചിലവ് വരാതെയാണ് ഈ സൗകര്യം നൽകുന്നതെന്നും മേയർ കൂട്ടിചേർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.