Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ ‘2015 വെന്റോ’ അവതരണം 23ന്

Volkswagen Vento

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനിൽ നിന്നുള്ള പുതുമുഖമായ പരിഷ്കരിച്ച ‘വെന്റോ’ 23നു പുറത്തിറങ്ങും. കാറിന്റെ വരവിനു മുന്നോടിയായി രാജ്യത്തെ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഡീലർമാർ കാൽലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ‘2015 വെന്റോ’യ്ക്കുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി.

കാഴ്ചയിലടക്കം ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇടത്തരം സെഡാനായ ‘വെന്റോ’യുടെ 2015 പതിപ്പിന്റെ വരവ്. എങ്കിലും ഇന്ധനക്ഷമതയിലെ വർധനയാവും കാറിലെ സുപ്രധാന മാറ്റം. പെട്രോൾ വിഭാഗത്തിൽ 1.2 ലീറ്റർ ടി എസ് ഐ, 1.6 ലീറ്റർ ടി എസ് ഐ, ഡീസലിൽ 1.5 ലീറ്റർ ടി ഡി ഐ എൻജിനുകളോടെയാണു കാർ വിൽപ്പനയ്ക്കെത്തുക; എല്ലാ എൻജിനുകൾക്കും ഏഴര ശതമാനത്തോളം അധിക ഇന്ധനക്ഷമതയാണു നിർമാതാക്കളുടെ വാഗ്ദാനം.

പരിഷ്കരിച്ച ഹുഡ് അടക്കം കാറിന്റെ മുൻഭാഗത്തും സമഗ്രമായ അഴിച്ചുപണിക്കു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ തയാറായിട്ടുണ്ട്. ത്രിതല ക്രോം ഗ്രിൽ, പുത്തൻ ഫോഗ് ലാംപ്, ക്രോമിയം സ്ട്രിപ്പുള്ള ബംപർ തുടങ്ങിയവയാണു ‘2015 വെന്റോ’യുടെ മുൻഭാഗത്തെ മറ്റു പരിഷ്കാരങ്ങൾ. പുതിയ ടെയിൽ ലാംപും ബംപറും എക്സോസ്റ്റ് ടിപ്പും ലിഡ്ഡുമൊക്കെയാണു കാറിന്റെ വാലറ്റത്തെ മാറ്റം.

അകത്തളത്തിൽ ചിൽഡ് ഗ്ലൗ ബോക്സ്, ക്രൂസ് കൺട്രോൾ, പാദങ്ങളുടെ വിശ്രമത്തിനു ഡെഡ് പെഡൽ, എൽ ഇ ഡി ടേൺ സിഗ്നൽ സഹിതം ഇലക്ട്രിക്കലി ഓപ്പറേറ്റഡ് റിയർ വ്യൂ മിറർ തുടങ്ങിയവയും കാറിൽ ഇടംപിടിക്കുന്നു. കൂടാതെ രണ്ടു പുതിയ വർണങ്ങളിലും ‘2015 വെന്റോ’ വിൽപ്പനയ്ക്കെത്തും: ‘ഹൈലൈൻ വകഭേദം വാൾനട്ട് ഡെസേർട്ട് ബീജ് നിറത്തിലും ‘ട്രെൻഡ്ലൈൻ’, ‘കംഫർട്ട്ലൈൻ’ വകഭേദങ്ങൾ ക്ലൗഡ് ടൈറ്റൻസ്വാർച്ച് നിറത്തിലും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.