Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയും ഫോക്സ്‌വാഗനും കൈകോർക്കുന്നു

volkswagen-up Representative Image

ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗനും ചെറു കാറിനായി കൈകോർക്കുന്നു. ഇന്ത്യൻ, ചൈനീസ് വിപണികള്‍ക്കായി ടാറ്റ നാനോ, ടിയാഗോ പോലുള്ള ചെറു ബജറ്റ് കാർ നിർമിക്കാനാണ് ഫോക്സ്‌വാഗൻ ടാറ്റയുടെ സഹായം തേടുന്നത്. ഫോക്സ്‍‌വാഗനിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ടാറ്റയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ചർ‌ച്ചകളുടെ ആദ്യ ഘട്ടം പൂർത്തിയായി എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ‌.

ഇക്കണോമിക്ക് കാർ എന്ന കോഡ് നാമത്തിലായിരിക്കും ടാറ്റ ഫോക്സ്‍‌വാഗന് വേണ്ടി കാർ വികസിപ്പിക്കുന്നത്. ബജറ്റ് കാറാണെങ്കിലും ഫോക്സ്‌വാഗണിന്റെ നിർമാണ നിലവാരത്തിലുള്ള കാറായിരിക്കുമിത്. ഫോക്സ്‍വാഗൻ ഗ്രൂപ്പിന്റെ കീഴിലുള്ള 13 ബ്രാൻ‍ഡിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ചൈനയിൽ പുതിയ ബ്രാൻഡായിട്ടായിരിക്കും ചെറു കാർ പുറത്തിറങ്ങുക. കുറഞ്ഞ വിലയും മികച്ച സൗകര്യങ്ങളും പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന കാർ‌ ഇന്ത്യ-ചൈന വിപണിയിൽ ബ്രാൻഡിന്റെ സ്വീകാര്യത വർ‌ദ്ധിപ്പിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

Your Rating: