Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഷ്കരിച്ച ‘ബീറ്റിൽ’ അടുത്ത മാസം ഇന്ത്യയിൽ

beatle

പരിഷ്കരിച്ച ‘ബീറ്റിൽ’ ഇന്ത്യയിലെത്തിക്കാൻ ഫോക്സ്‌വാഗൻ തയാറെടുക്കുന്നു. അടുത്ത മാസത്തോടെ ഈ ചെറു ഹാച്ച്ബാക്കിന്റെ നവീകരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. 2009ൽ ഇന്ത്യയിൽ എത്തിയ ‘ബീറ്റിലി’ന് ആവശ്യക്കാരില്ലാതെ വന്നതോടെ ഫോക്സ്‌വാഗൻ വിൽപ്പന നിർത്തിയിരുന്നു. എന്നാൽ അടുത്തയിടെ ഹാച്ച്ബാക്ക് വിഭാഗത്തിൽ ദൃശ്യമായ ഉണർവിൽ പ്രതീക്ഷയർപ്പിച്ചാണു കമ്പനി നവീകരിച്ച, മൂന്നാം തലമുറ ‘ബീറ്റിലി’നെ വീണ്ടും പടയ്ക്കിറക്കുന്നത്. ഫിയറ്റിന്റെ ‘അബാർത്ത് പുന്തൊ’, ‘മിനി കൂപ്പർ എസ്’, മെഴ്സീഡിസ് ‘എ ക്ലാസ്’, ബി എം ഡബ്ല്യു ‘വൺ സീരീസ്’ എന്നിവയോടാവും ഇന്ത്യയിൽ ‘ബീറ്റിലി’ന്റെ ഏറ്റുമുട്ടൽ.

കാറിനു കരുത്തേകുക 1.4 ലീറ്റർ, ടി എസ് ഐ പെട്രോൾ എൻജിനാവുമെന്നാണു പ്രതീക്ഷ; പരമാവധി 158 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു വെറും 8.4 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനും ഈ എൻജിനു കഴിയും. സർവോപരി പെട്രോൾ എൻജിനായതിനാൽ ‘പുകമറ’ വിവാദത്തിന്റെ കരിനിഴൽ ‘ബീറ്റിലി’നു മേൽ പതിക്കാതെ നോക്കാനും ഫോക്സ്‌വാഗനു കഴിയും. പുതിയ ‘ബീറ്റി’ലിന്റെ രൂപകൽപ്പന സംബന്ധിച്ചു വ്യക്തമായ സൂചനകൾ ലഭ്യമല്ല; എങ്കിലും അകത്തളത്തിൽ കാര്യമായ മാറ്റത്തിനു സാധ്യതയുണ്ട്. ഒപ്പം അഞ്ചു പേർക്കു സുഖകമരമായ യാത്രയും ഫോക്സ്‌വാഗൻ ഉറപ്പാക്കും.

കാറിന്റെ വിലയെക്കുറിച്ചും സൂചനകളൊന്നുമില്ല; എങ്കിലും എതിരാളികളുടെ നിലവാരം പരിഗണിക്കുമ്പോൾ ഡൽഹി ഷോറൂമിൽ 25 ലക്ഷം രൂപയ്ക്കും 35 ലക്ഷം രൂപയ്ക്കുമിടയിലാവും പരിഷ്കരിച്ച ‘ബീറ്റിലി’നു വിലയെന്നാണു വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.