Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം: ആനുകൂല്യങ്ങളുമായി ഫോക്സ്വാഗൻ

Volkswagen Polo

ഓണാഘോഷത്തോടനുബന്ധിച്ചു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്​വാഗൻ ‘ഗോൾഡൻ ഓഫർ’ പ്രഖ്യാപിച്ചു. കേരളത്തിൽ മാത്രം പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം പുതിയ ‘വെന്റോ’യ്ക്കും ‘പോളോ’യ്ക്കുമുള്ള ബുക്കിങ്ങുകൾക്കൊപ്പം സ്വർണ നാണയമാണു സമ്മാനം.

ഇതിനു പുറമെ പുതിയ കാറുകൾ വാങ്ങുന്നവർക്ക് ആകർഷക ഇളവുകളും സമ്മാനങ്ങളും ഫോക്സ്​വാഗൻ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ‘പോളോ’യ്ക്കൊപ്പം മൂന്നു വർഷക്കാലത്തെ സൗജന്യ ഇൻഷുറൻസും ലഭിക്കും. കൂടാതെ മൂന്നാം വർഷ എക്സ്റ്റൻഡഡ് വാറന്റിയും മൂന്നു വർഷത്തെ വാർഷിക പരിപാലന കരാറും സൗജന്യമാണെന്നാണു വാഗ്ദാനം.‘വെന്റോ’യ്ക്കു കൂട്ടായി 20,000 രൂപ വീതമുള്ള ലോയൽറ്റി ബോണസും എക്സ്ചേഞ്ച് ബോണസും നൽകുമെന്നാണു ഫോക്സ്വാഗന്റെ പ്രഖ്യാപനം.

പുതിയ തുടക്കങ്ങളുടെയും ഐശ്വര്യത്തിന്റെയും ആഘോഷവേളയാണ് ഓണമെന്ന് ഫോക്സ്​വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഫോക്സ്​വാഗൻ പാസഞ്ചർ കാഴ്സ് വിപണന, പി ആർ മേധാവി കമൽ ബാസു അഭിപ്രായപ്പെട്ടു. ഈ ആഘോഷവേളയിൽ കേരളത്തിനൊപ്പം ചേരാനാണു ‘ഗോൾഡൻ ഓഫർ’ പ്രഖ്യാപിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഓണം പ്രമാണിച്ചുള്ള ഇളവുകളും ആനുകൂല്യങ്ങളും ഈ മാസം 31 വരെ കേരളത്തിലെ ഡീലർഷിപ്പുകളിൽ നിലവിലുണ്ടാവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.