Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനിൽ പ്രാദേശികഘടകം ഉയർത്താൻ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ

Volkswagen Passat

എൻജിൻ നിർമാണത്തിനുള്ള കൂടുതൽ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു സമാഹരിക്കാൻ ജർമനിയിൽ നിന്നുള്ള ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനു പദ്ധതി. പുണെയ്ക്കടുത്ത് ചക്കനിലെ ശാലയുടെ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നതു പ്രമാണിച്ചാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ പ്രാദേശിക നിർമിത ഘടകങ്ങളുടെ വിഹിതം ഉയർത്തുന്നത്. 1.5 ലീറ്റർ ടി ഡി ഐ എൻജിൻ നിർമാണത്തിന് ആവശ്യമായ 15 തന്ത്രപ്രധാന ഘടകങ്ങൾ കൂടി ഇന്ത്യയിൽ നിന്നു കണ്ടെത്താനാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന്റെ നീക്കം.

ആദ്യഘട്ടത്തിൽ ടർബോ ചാർജർ, കണക്ടിങ് റോഡ്, വാക്വം ലൈൻ, ഫ്ളൈവീൽ, എൻജിൻ ബ്രാക്കറ്റ്, ഓയിൽ സംപ് തുടങ്ങി ഇരുപത്തഞ്ചോളം ഘടകങ്ങൾ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഇന്ത്യൻ നിർമാതാക്കളിൽ നിന്നു സമാഹരിച്ചിരുന്നു. പതിനെട്ടോളം വ്യത്യസ്ത യന്ത്രഘടക നിർമാതാക്കളാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗന് ഇവ ലഭ്യമാക്കുന്നത്. മുപ്പത്തഞ്ചോളം നിർമാതാക്കളെ പങ്കെടുപ്പിച്ചു വിപുലമായ പരിശോധനകൾ നടത്തിയ ശേഷമായിരുന്നു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഈ 18 കമ്പനികളെ തിരഞ്ഞെടുത്തത്. ബെംഗളൂരു ആസ്ഥാനമായ സൻസെര എൻജിനീയറിങ്, ഹണിവെൽ ടർബോ ടെക്നോളജീസ് ഇന്ത്യ, റാണെ എൻജിനീയറിങ് വാൽവ്സ്, മഹാബൽ ഗ്രൂപ് തുടങ്ങിയ കമ്പനികളൊക്കെ നിലവിൽ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഇന്ത്യയ്ക്കായി യന്ത്രഘടകങ്ങൾ നിർമിച്ചു നൽകുന്നുണ്ട്.

പ്രാദേശികതലത്തിലുള്ള നടപടികൾ വഴി ചക്കനിലെയും മഹാരാഷ്ട്രയിലെ തന്നെ ഔറംഗബാദിലെയും നിർമാണശാലകളുടെ പ്രവർത്തനലാഭം ഉയർത്താനുള്ള തീവ്രശ്രമത്തിലാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഇന്ത്യ. പോരെങ്കിൽ ചക്കനിൽ 3,450 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പുതിയ എൻജിൻ നിർമാണശാലയ്ക്കായി കമ്പനി മൂന്നു കോടി യൂറോ(ഏകദേശം 240 കോടി രൂപ) മുടക്കുകയും ചെയ്തു.

നിലവിൽ പുണെയിൽ നിന്നു പുറത്തെത്തുന്ന മൂന്നു കാറുകളിലാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ 1.5 ലീറ്റർ ഡീസൽ ടി ഡി ഐ എൻജിൻ ഘടിപ്പിക്കുന്നത്: ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ‘പോളോ’, ‘വെന്റോ’, പിന്നെ സ്കോഡയുടെ ‘റാപിഡ്’. വ്യത്യസ്ത ട്യൂണിങ് വഴി പരമാവധി 88 ബി എച്ച് പിയും 103 ബി എച്ച് പിയും സൃഷ്ടിക്കാവുന്നതരത്തിലാണു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ 1.5 ലീറ്റർ ടി ഡി ഐയുടെ രൂപകൽപ്പന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.