Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി പിടിക്കാൻ യമഹ എംസ്‌ലാസ്

m-slaz

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ തങ്ങളുടെ പുതിയ ബൈക്ക് എംസ്‌ലാസ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ വർഷം അവസാനം തായ്‌ലൻഡ് വിപണിയിൽ പുറത്തിറങ്ങിയ ബൈക്ക് ഈ വർഷം തന്നെ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. ആർ 15 ന്റെ നേക്കഡ് പതിപ്പായ എംസ്‌ലാസ് ചിത്രങ്ങൾ തായ്‌ലൻഡിൽ നടന്ന ഓട്ടോ എക്സ്പൊയിലാണ് യമഹ ആദ്യമായി പ്രദർശിപ്പിച്ചത്.

കാവസാക്കി ഇസഡ് സീരിസിനെ ഓർമ്മിപ്പിക്കുന്ന ഹെഡ്‌ലാംപ് യൂണിറ്റാണ് വാഹനത്തിലുള്ളത്. ഡിജിറ്റല്‍ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ മനോഹരമായ ബ്ലൂ ബാക്ക് ഗ്രൗണ്ട് ലൈറ്റിലാണ്. സ്പ്ലിറ്റ് സീറ്റുകളും വൈഡ് ഹാന്‌ഡിൽ ബാറുകളും ബോഡി ഗ്രാഫിക്സുമെക്കൊ ഇതിലുണ്ട്. ആർ 15 ന് കരുത്തു പകരുന്ന 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് എം സ്ലാസിനും. 6 സ്പീ‍ഡ് ഗിയർബോക്സുള്ള വാഹനത്തിന് 17 ബിഎച്ച്പി കരുത്തും 15 എൻഎം ടോർക്കുമുണ്ട്. ഏകദേശം 1.25 ലക്ഷം രൂപയായിരിക്കു ബൈക്കിന്റെ വില 

Your Rating: