Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ് ഡ്രൈവിന് നൽകിയ സ്കോർപ്പിയോയുമായി യുവാവ് മുങ്ങി

scorpio-adventure Representative Image

പഴയ വാഹനം വിൽക്കാനുണ്ടെങ്കിൽ സാധാരണയായി നാം എന്താണ് ചെയ്യാറ്. സെക്കന്റ് ഹാൻഡ് വാഹനം വിൽക്കുന്ന ഡീലറുകളെ സമീപിക്കും അല്ലെങ്കിൽ ഇന്റർനെറ്റിൽ വാഹനം വിൽക്കാനുണ്ട് എന്നു കാണിച്ച് പരസ്യം ചെയ്യും. എന്നാൽ വാഹനം വിൽക്കാനുണ്ടെന്ന പരസ്യം നൽകിയതിനെ തുടർന്ന് കുടുങ്ങിയിരിക്കുയാണ് ബാംഗ്ലൂരുകാരൻ. കാരണം വാഹനം ടെസ്റ്റ് ഡ്രൈവിന് എത്തിയ ശങ്കർ എന്ന യുവാവ് വാഹനവുമായി കടന്നു കടഞ്ഞു.

ബാംഗ്ലൂരിലെ ഐടി ജീവനക്കാരനായ അഭിഷേക് കുമാറാണ് തന്റെ സ്കോർപിയോ വിൽക്കുന്നുവെന്നുള്ള പരസ്യം നൽകിയത്. തുടർന്ന് വാങ്ങാൻ താല്പര്യമുണ്ടെന്ന് പറഞ്ഞ് അഭിഷേകിനെ യുവാവ് സമീപിക്കുകയും ടെസ്റ്റ് ഡ്രൈവിംഗിനിടെ കാറും കൊണ്ട് കടന്നുകളയുകയാണുണ്ടായത്. ഇരുപത് വയസ് തോന്നിക്കുന്ന യുവാവാണ് വാഹനം മോഷ്ടിച്ചതെന്ന് എന്നാണ് അഭിഷേക് നൽകിയിരിക്കുന്ന പരാതി. പരസ്യം കണ്ട് പല തവണ തന്നെ യുവാവ് വിളിച്ചെന്നും മൂന്നു തവണ വാഹനം വന്നു കണ്ടെന്നും അഭിഷേക് പറയുന്നു.

ശങ്കർ എന്ന സ്വയം പരിചയപ്പെടുത്തിയ യുവാവ് കാഴ്ച്ചയിൽ വളരെ ചെറുപ്പമാണ്. അതുകൊണ്ട് വാഹനം വാങ്ങാൻ രക്ഷകർത്താവുമായി വരണമെന്നും അഭിഷേക് നിർദ്ദേശിച്ചിരുന്നു. ആദ്യം വട്ടം ടെസ്റ്റ് ഡ്രൈവ് ചെയ്ത വിഡിയോ അഭിഷേക് പകർത്തിയിരുന്നു. അഭിഷേക് നൽകിയ പരാതിയിൽ മേൽ ബാംഗ്ലൂർ പൊലീസ് അന്വേഷണങ്ങൾ നടത്തി വരുകയാണ്.

Your Rating: