Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാശില്ലാതെയും കാർ വാങ്ങാം

183364132

കള്ളപ്പണത്തിന്റെ വേരോട്ടം തടയുന്നതിനായി രാജ്യത്തെ അഞ്ചൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ നിരോധിച്ചിട്ട് ഒരു മാസം പിന്നിട്ടു. പേപ്പർ കറൻസികളിൽ നിന്നു മാറി കൂടുതലും ഡിജിറ്റലായി ധനവിനിമയം നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. ദൂരവ്യാപകമായി ഗുണമാണോ ദോഷമാണോ നോട്ട് നിരോധനം കൊണ്ടുവരാൻ പോകുന്നത് എന്ന ചർച്ചകളും തർക്കങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. നോട്ട് നിരോധനം വാഹന വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് നിർമാതാക്കൾ പറയുന്നത്. എല്ലാ വർഷവും അന്ത്യത്തിൽ വരുന്ന വിൽപ്പന കുറവും നോട്ട് നിരോധനവും കൂടി ചേർന്നപ്പോൾ ഈ മാസം വിൽപ്പനയുടെ കാര്യത്തിൽ വളരെ പിന്നോട്ടാകുമെന്നാണ് നിർമാതാക്കൾ പറയുന്നത്.

ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കാൻ 100 ശതമാനം വായ്പകളുമായി എത്തിയിരിക്കുകയാണ് വാഹന നിർമാതാക്കളും പുതു തലമുറ ബാങ്കുകളും. വാഹനങ്ങളുടെ ഓൺ റോ‍ഡ് വില പൂർണ്ണമായും ചില ബാങ്കുകൾ വായ്പയായി നൽകുമ്പോൾ എക്സ് ഷോറൂം വിലയാണ് ചിലർ വായ്പയായി നൽകുന്നത്. അക്സിസ് ബാങ്ക് ഓൺറോഡ് വിലയുടെ 100 ശതമാനവും വായ്പ നൽകുന്നുണ്ട്. കൂടാതെ എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകൾ എക്സ്ഷോറൂം വില പൂർണ്ണമായും വായ്പയായി നിൽകും.

വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ, ഹോണ്ട, ടൊയോട്ട, ഹ്യുണ്ടേയ് തുടങ്ങി ഒട്ടുമിക്ക വാഹന നിർമാതാക്കളും പ്രത്യേക സ്കീമുകൾ പ്രകാരം വാഹനങ്ങൾക്കുമേൽ നൂറു ശതമാനം വായ്പ നൽകുന്നുണ്ട്. എന്നാൽ ഉപഭോക്താവിന് ഇരുപത്തിയഞ്ച് വയസോ അതിൽ മുകളിലോ പ്രായം ഉണ്ടാകണം. മൂന്നു ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ളവരായിരിക്കണം. സ്ഥിര ജോലിയുള്ളവരായിരിക്കണം സബിൽ സ്കോർ തുടങ്ങിയ കർശന നിബന്ധനകൾക്ക് വിധേയമായാണ് നിർമാതാക്കളും ബാങ്കുകളും ഇത്തരത്തിലുള്ള വായ്പകൾ നൽകുന്നത്.