Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വായ്പ ക്ലോസ് ചെയ്യുമ്പോൾ ഇത് മറക്കരുത്

car-loan

ലോൺ എടുത്ത് വാഹനം വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് മിക്കവരും വിചാരിക്കാറ്. ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ ചിലപ്പോൾ അത് പലർക്കും അറിയില്ല. ലോൺ അടച്ചു തീർത്താലും വാഹനത്തിന്റെ ഹൈപ്പോത്തെറ്റിക്കൽ ഉടമ ലോൺ തരുന്ന ബാങ്ക് തന്നെയായിരിക്കും, ആർസി ബുക്കിൽ അത് മാറ്റിയാൽ മാത്രമേ വാഹനം പൂർണ്ണമായും നമ്മുടെ സ്വന്തമാകൂ. വാഹനത്തിന്റെ ലോൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

∙ നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്: ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ള ബാങ്ക് എൻഒസി നൽകണം എന്നാണ്. ബാങ്കിന് നൽ‌കാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് എൻഒസി.

∙ ഹൈപ്പോത്തിക്കേഷൻ: ലോൺ എടുത്ത് വാഹനം വാങ്ങുമ്പോൾ തിരിച്ചടയ്ക്കാനുള്ള കഴിവ് മാത്രമല്ല നോക്കുന്നത്. വാഹനത്തിന്റെ ആർസി ബുക്കിൽ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാലെ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം.

∙ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്: ഇഎംഐ അടച്ചു തീർത്താൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയും ഇതു ചിലപ്പോൾ ലോൺ ലഭിക്കുന്നതുവരെ തടഞ്ഞേക്കാം.

∙ വാഹനം വിൽക്കുന്നതിനും വേണം എൻഒസി: ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം അതു ലഭിച്ചില്ലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.