നെ‍ഞ്ചത്തേക്കു കയറ്റരുത്, പ്ലീസ്...

accident
SHARE

പോക്കറ്റ് റോഡിൽ നിന്നു പ്രധാന പാതയിലേക്ക് എങ്ങനെ കയറണം? ഹോ, ഇതാണോ ഇത്ര വലിയ ചോദ്യം? കുറച്ചു നേരം കാത്തിരിക്കുക. വണ്ടികളുടെ വരവു നിലയ്ക്കുന്നില്ലെങ്കിൽ പോക്കറ്റ് റോഡിന്റെ വലതു ചേർത്ത് മെയിൻ റോഡിൽ റോങ് സൈഡിൽ മെല്ലെ വണ്ടിയോടിക്കുക.(അതായത് ഉത്തമാ, മിഷൻ ഇംപോസിബിൾ സിനിമയിലൊക്കെ വൺവേ തെറ്റിച്ച് വണ്ടിയോടിക്കുന്ന ടോം ക്രൂസിന്റെ ഒരു ചിന്നപ്പതിപ്പ്).

traffic-rules
ചിത്രത്തിൽ മൂന്നു കാറുകളുണ്ട്. സൗകര്യത്തിന് എ, ബി, സി എന്നിങ്ങനെ പേരിടുന്നു. എ എന്ന കാർ നിയമം തെറ്റിച്ച് വണ്ടിയോടിക്കുന്ന സമയത്ത് എന്തൊക്കെ അസൗകര്യങ്ങൾ മറ്റുള്ളവർക്കു വരുന്നു എന്നത് കണ്ടറിയാം.

മുന്നില്‍ നിന്നു വാഹനങ്ങളുടെ വരവു നിലയ്ക്കുന്ന സമയത്ത് വെട്ടിച്ച് ഇടത്തോട്ടു ചേർത്തു പോവുക ഇത്രേയുള്ളൂ. ഇതാണ് യുവത്വത്തിന്റെ മറുപടി. 

traffic-rules-1
ചിത്രത്തിൽ മൂന്നു കാറുകളുണ്ട്. സൗകര്യത്തിന് എ, ബി, സി എന്നിങ്ങനെ പേരിടുന്നു. എ എന്ന കാർ നിയമം തെറ്റിച്ച് വണ്ടിയോടിക്കുന്ന സമയത്ത് എന്തൊക്കെ അസൗകര്യങ്ങൾ മറ്റുള്ളവർക്കു വരുന്നു എന്നത് കണ്ടറിയാം.

മെയിൻ റോഡിലേക്കു കയറുമ്പോൾ ഇടത്തു ചേർന്നു തന്നെ വാഹനമോടിക്കണം എന്ന പ്രാഥമിക വിവരം പോലുമില്ലാതെയാണു പലരും ഇന്നു വാഹനങ്ങളുമായി റോഡിൽ ഇറങ്ങുന്നത്. ചിത്രങ്ങളിലൂടെ മനസിലാക്കാം എങ്ങനെയാണു ചെറു റോഡുകളിൽ നിന്നു പ്രധാന റോഡുകളിലേക്കു കയറേണ്ടത് എന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA