ഓവര്‍ടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ചേട്ടാ...

overtaking
SHARE

വാഹനമോടിക്കുന്നവർ ദിവസവും ചെയ്യുന്ന പ്രവർത്തിയാണ് ഓവർടേക്കിങ്. ചിലപ്പോൾ മെല്ലെപോകുന്ന വാഹനങ്ങളെയായിരിക്കും ചിലപ്പോൾ വേഗത്തിൽ നീങ്ങുന്ന വാഹനങ്ങളെയായിരിക്കും ഓവർടേക്ക് ചെയ്യേണ്ടി വരിക. വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.

∙ റോഡുകൾ എല്ലാവർക്കുമുള്ളതാണ്. ഞാൻ പോയിട്ട് മറ്റുള്ളവർ പോയാൽ മതി എന്ന ചിന്താഗതി ശരിയല്ല. എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ ഹനിക്കാതെയായിരിക്കണം ഓവര്‍ടേക്കിങ് നടത്താന്‍. ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് മുന്നിലോടിക്കൊണ്ടിരിക്കുന്ന വാഹനത്തെ ഇപ്പോള്‍ കടന്നുപോകേണ്ടതുണ്ടോ എന്നാണ്.

∙ ഓവർടേക്ക് പാടില്ല എന്ന സിഗ്നലുള്ള സ്ഥലങ്ങളിൽ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുത്.

∙ ഓവര്‍ടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നില്‍കൂടി പോകരുത്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവര്‍ടേക്കിങ്. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.

∙വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവര്‍ടേക്കിങ്. കൂടാതെ പിന്നില്‍ നിന്നും വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്കു ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

∙ഓവര്‍ടേക്കിങിന് മുമ്പായി വലതു വശത്തെ ഇന്‍ഡിക്കേറ്റര്‍ ചുരുങ്ങിയത് മൂന്നു സെക്കന്‍ഡെങ്കിലും മുന്‍പായി പ്രവര്‍ത്തിപ്പിച്ചിരിക്കണം. കൂടാതെ ഓവര്‍ടേക്കിങ് കഴിഞ്ഞാല്‍ ഇടതുവശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇടത്തേക്ക് ചേര്‍ക്കുക.

∙ വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ. ഇടതു വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് കര്‍ശനമായും ഒഴിവാക്കണം, എന്നാല്‍ മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇന്‍ഡിക്കേറ്റര്‍ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്ത് കാത്തു നില്‍ക്കുകയാണെങ്കിലോ. നാലുവരിപ്പാതകളില്‍ വലതുവശത്തെ ലെയിനില്‍കൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന് ഇന്‍ഡിക്കേറ്ററിട്ടാലും ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ അനുവാദമുണ്ട്.

∙ സിബ്രാ ലൈനിൽ കാൽ നടക്കാർക്ക് കടന്നുപോകാനായി നിർത്തിയിട്ടിരിക്കുന്ന വാഹനത്തെ ഒരു കാരണ വശാലും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA