കാറിലെ ഈ ഫീച്ചറുകള്‍ എന്തിന്?

Safety Features
SHARE

എബിഎസ്, ഇബിഡി, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി തുടങ്ങി പുതു തലമുറ വാഹനങ്ങളില്‍ സാങ്കേതിക വിദ്യകള്‍ ധാരാളമാണ്. ആധുനിക വാഹനങ്ങള്‍ സുന്ദരം മാത്രമല്ല, സുരക്ഷിതവുമാണ്. സീറ്റ് ബെല്‍റ്റ് മാത്രമായിരുന്നു പഴയ കാറുകളിലെ സുരക്ഷാസംവിധാനമെങ്കില്‍ ഇപ്പോള്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളിലെ പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. പരമ്പരാഗത ഓട്ടമൊബീല്‍ എന്‍ജിനീയറിങ്ങിലേക്ക് ഇലക്ട്രോണിക്‌സിന്റെ സാധ്യതകള്‍ കൂടെ എത്തുന്നതോടെയാണ് ഈ സുരക്ഷിതത്വം ലഭിക്കുന്നത്. യാത്രികനു സുരക്ഷയേകുന്ന ചില സാങ്കേതിക വിദ്യകള്‍, അവ എന്തൊക്കെയെന്ന് മനസ്സിലാക്കാം.

എബിഎസ് (ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം)

ABS at Work

നല്ല വേഗത്തില്‍ പോകുന്ന ഒരു വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോള്‍ എല്ലാം വീലുകളും ഒന്നിച്ചല്ല സ്ലോ ആകുന്നത്. ചില വീലുകളില്‍ ട്രാക്ഷന്‍ ഫോഴ്‌സിനെക്കാളും കൂടുതല്‍ ബ്രേക്കിങ് ഫോഴ്‌സ് വരും. അപ്പോള്‍ ആ വീല്‍ ലോക്കായി കറങ്ങാതാവുകയും സ്‌റ്റെബിലിറ്റി നഷ്ടപ്പെട്ട് വാഹനം ഏതെങ്കിലും ദിശയിലേക്കു തെന്നിമാറുകയും ചെയ്യും. ഈ സമയം െ്രെഡവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാം. ഇവിടെയാണ് എബിഎസിന്റെ പ്രസക്തി. ആന്റി ലോക്ക് ബ്രേക്ക് ഘടിപ്പിച്ച വാഹനത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വീല്‍ ലോക്കാവില്ല. നിയന്ത്രണം നഷ്ടപ്പെടുകയുമില്ല.

വീലിനെ ലോക്കാക്കാതെ എല്ലാ വീലുകളും ഒരുപോലെ സ്ലോ ആക്കുന്ന സംവിധാനമാണ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം. വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്പീഡ് സെന്‍സറുകള്‍ ഓരോ വീലിന്റെയും സ്പീഡ് കണക്കാക്കും. അതനുസരിച്ച് ആന്റിലോക്ക് ബ്രേക്കിന്റെ കണ്‍ട്രോള്‍ യൂണിറ്റ് ഉടന്‍ തന്നെ ആ വീലിലേക്കുള്ള ബ്രേക്ക് പ്രഷര്‍ കുറച്ച് എല്ലാ വീലുകളുടേയും കറക്കം തുല്യമാക്കുന്നു. അതിനാല്‍ വീല്‍ ലോക്കാക്കുകയോ വാഹനം തെന്നി മാറുകയോ ചെയ്യില്ല. വീല്‍ ലോക്കാക്കാന്‍ തുടങ്ങുമ്പോഴേ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ. എബിസ് പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ബ്രേക്ക് പെഡലില്‍ ചെറിയ വിറയല്‍ അനുഭവപ്പെടും.

ഇഎസ്പി (ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം)

എബിഎസിനൊപ്പം നല്‍കുന്ന മറ്റൊരു സുരക്ഷാ സംവിധാനമാണ് ഇഎസ്പി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കുന്ന അണ്ടര്‍ സ്റ്റിയറിങ്, ഓവര്‍ സ്റ്റിയറിങ് എന്നിവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ആക്‌സിലറേഷന്‍ സമയത്ത് വീല്‍ സ്പിന്‍ ആകുന്നത് തടയാനും ഇഎസ്പിക്കു കഴിയും. ഓരോ വീലിലും പ്രത്യേകമായാണ് ഇതു ഘടിപ്പിക്കുന്നത്

സ്റ്റിയറിങ്ങിന്റെ തിരിവിന് ആനുപാതികമായി വീലുകള്‍ തിരിയാതെ വരുമ്പോഴും വാഹനത്തിന്റെ സ്‌റ്റെബിലിറ്റി നഷ്ടപ്പെടാന്‍ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ഇഎസ്പി പ്രവര്‍ത്തിക്കുക. ഈ സമയം ഓട്ടമാറ്റിക് ആയി എന്‍ജിന്‍ ടോര്‍ക്ക് കുറച്ചോ ആവശ്യമെങ്കില്‍ ഓരോ വീലിലേക്കും പ്രത്യേകം ബ്രേക്ക് ഫോഴ്‌സ് നല്‍കിയോ ആണ് ഇഎസ്പി വാഹനത്തെ നിയന്ത്രിക്കുന്നത്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാമിന് വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നും (വിഎസ്‌സി) ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നും പേരുണ്ട്. 

എന്‍ജിന്‍ ഇമ്മൊബിലൈസര്‍

ഇപ്പോള്‍ നിരത്തിലിറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളിലും ഈ ഫീച്ചറുണ്ടാകും. വാഹന മോഷണത്തിനുള്ള സാധ്യത ഒഴിവാക്കുകയാണ് ഇതിന്റെ ദൗത്യം. ഈ സാങ്കേതിക വിദ്യയുണ്ടെങ്കില്‍ മറ്റ് താക്കോലുകളോ സൂത്രവിദ്യകളോ ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയില്ല.

റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ 

നേരെയുള്ള റോഡുകളില്‍ അടിച്ചു പറത്തി പോകുമ്പോള്‍ പെട്ടെന്ന് ഒരു വളവ്. വളയാനുള്ള വാഹനത്തിന്റെ ത്വരയ്ക്കു നേരെ എതിര്‍രീതിയില്‍ ഒരു ഊര്‍ജം വാഹനത്തിലേക്കു പ്രയോഗിക്കപ്പെടും. ഇതു മൂലം ഒരു വശത്തെ ടയറുകള്‍ക്കു റോഡുമായുള്ള ബന്ധം വിട്ട് പൊങ്ങുകയും ചില സാഹചര്യങ്ങളില്‍ വണ്ടി തകിടം മറിഞ്ഞു വീഴുകയും ചെയ്യും. (റോള്‍ ഓവര്‍). ആളപായമുണ്ടാക്കുന്ന അപകടങ്ങളില്‍ നല്ലൊരു പങ്കും ഇത്തരം മറിച്ചില്‍ മൂലം സംഭവിക്കുന്നതാണ്. ഇവയെ ചെറുക്കാന്‍ പല സാങ്കേതികവിദ്യകള്‍ ഓട്ടമൊബീല്‍ എന്‍ജി നീയര്‍മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ പെട്ട ഒന്നാണ് റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ അഥവാ ആര്‍എസ് സി.  

ഇത്തരം വാഹനങ്ങളില്‍ ഒരു റോള്‍ സെന്‍സര്‍ ഉണ്ടായിരിക്കും. കാറിനു വശങ്ങളിലേക്കു സംഭവിക്കുന്ന ചെരിവു സംബന്ധിച്ച വിവരം ഇലക്ട്രോണിക്‌സ് കണ്‍ട്രോള്‍ യൂണിറ്റിലേക്ക് അയ യ്ക്കും. എന്തെങ്കിലും പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ സംവിധാനം എന്‍ജിന്റെ ടര്‍ക്ക് കുറയ്ക്കുകയും ചെറു തായി ബ്രേക്ക് കൊടുക്കുകയും ചെയ്യും. ഗുരുത്വകേന്ദ്രം ഉയര്‍ന്നു നില്‍ക്കുന്ന എസ് യുവികള്‍ മുതലായ വാഹനങ്ങളില്‍ വലിയ സുരക്ഷയാണ് ഈ സംവിധാനം നല്‍കുന്നത്.  

കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ 

എബിഎസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) ഒരു പടി കൂടി കടന്നതാണ് കോര്‍ണറിങ് ബ്രേക്കിങ് സിസ്റ്റം. ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെന്‍സ് കാറുകളിലാണ് ഇത് ആദ്യം എത്തിയത്. വളവുകളിലെ പ്രശ്‌നം തന്നെയാണ് ഈ സംവിധാനവും പരിഹരിക്കുന്നത്. നല്ല സ്പീഡില്‍ വന്നു വളയവേ ബ്രേക്ക് ചവിട്ടിയാല്‍ വളയുന്ന വശത്തുള്ള വീലുകള്‍ക്കു റോഡുമായുള്ള ബന്ധം കുറയും. ഇതു മൂലം നേരെ എതിര്‍ഭാഗത്തുള്ള വീലുകളില്‍ ഉയര്‍ന്ന സമ്മര്‍ദം അനുഭവപ്പെടുകയും കാര്‍ റോഡില്‍ നിന്നു തെന്നി (സ്‌കിഡ്) അപകടം സംഭവിക്കുകയും ചെയ്യും.

ഇതിനെ ചെറുക്കാനാണ് കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത്. വളയുന്ന സമയത്ത് ബ്രേക്ക് ചവിട്ടു മ്പോള്‍ ഇരുവശങ്ങളിലെ വീലുകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം ക്രമീകരിച്ചു സ്‌കിഡിങ് ഒഴിവാക്കാന്‍ ഈ സംവിധാ നം സഹായിക്കും. സാധാരണ എബിഎസ് സംവിധാനം നല്‍കുന്നതിനപ്പുറമുള്ള സുരക്ഷയാണ് ഇതു മൂലം സാധ്യമാ കുന്നത്. 

ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം 

വാഹനാപകടങ്ങളില്‍ നല്ലൊരു ശതമാനവും സ്റ്റിയറിങ് ചെയ്യുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതു മൂലം സംഭവിക്കു ന്നതാണ്. ഇതിനൊരു പരിഹാരമാണ് ഇഎസ്പി. ഇതോടനു ബന്ധിച്ചുള്ള ഇലക്ട്രോണിക് സംവിധാനം െ്രെഡവര്‍ക്കു യഥാര്‍ഥത്തില്‍ പോകേണ്ട ദിശയും നിലവില്‍ പോകുന്ന ദിശയും വിലയിരുത്തിക്കൊണ്ടിരിക്കും. എപ്പോഴെങ്കിലും സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നി യാല്‍ വേണ്ടവിധത്തില്‍ ചക്രങ്ങളില്‍ ബ്രേക്ക് അമര്‍ത്തി വണ്ടി യുടെ നിയന്ത്രണം വീണ്ടെടുക്കാന്‍ െ്രെഡവറെ സഹായിക്കും. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം കൂടി ഇതിനൊപ്പം ചേരുന്ന തോടെ ഇഎസ്പി എന്ന പേരില്‍ സംവിധാനം കൂടുതല്‍ കുറ്റമറ്റതാകും.  

ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം 

വാഹനങ്ങളില്‍ കൃത്യമായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തേണ്ട തിന്റെ ആവശ്യകത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ടയറിന്റെ സമ്മര്‍ദവും സുരക്ഷയും തമ്മില്‍ വലിയ ബന്ധമുണ്ട്. ടയറിലെ സമ്മര്‍ദത്തെപ്പറ്റി വ്യക്തമായ വിവരം ഡ്രൈവര്‍ക്കു നല്‍കുക എന്ന ദൗത്യമാണു ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്) നിര്‍വഹിക്കുന്നത്. ഇതുമൂലം വലിയ സ്പീഡില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ടയര്‍പൊട്ടല്‍ (ബ്ലോ ഔട്ട്) ഒഴിവാക്കാം, കൂടാതെ മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഉറപ്പാക്കാം.  ഇന്‍ഡയറക്ട്, ഡയറക്ട് എന്നീ മോണിറ്ററിങ് സംവിധാന ങ്ങള്‍ ഉണ്ടെങ്കിലും ഡയറക്ട് ഗണത്തിലുള്ളവയാണ് ഇപ്പോഴത്തെ വാഹനങ്ങളില്‍ കൂടുതലായി ഉപയോഗിക്കു ന്നത്. സെന്‍സറില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ വിലയിരു ത്തിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA