വാഹനം പ്രളയത്തിൽ പെട്ടാൽ സ്റ്റാർട്ട് ചെയ്യാമോ? ഇന്‍ഷുറൻസ് കിട്ടുമോ?

Wayanad Flood
SHARE

മഴ വീണ്ടും കനത്തത്തോടെ താഴ്ന്ന പ്രദേശങ്ങൾ  വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി കേടുപാടുകൾ സംഭവിച്ചത്. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ് പരിരക്ഷ ലഭിക്കുമോ? 

പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്നവയ്ക്ക് ചില പ്രത്യേക ക്ലോസുകൾ ഇൻഷുറൻസ് കമ്പനികൾ വെയ്ക്കുന്നുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ പാർക്ക് െചയ്തിരിക്കുമ്പോൾ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമങ്ങൾ പറയുന്നത്. വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടന്നാലും എൻജിനിൽ വെള്ളം കയറാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ല. എന്നാൽ വാഹനം സ്റ്റാർട്ട് ആക്കിയാൽ എന്‍ജിനിൽ വെള്ളം കയറുകയും ചെയ്യും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ വാഹനങ്ങൾ സ്റ്റാർട്ട് ആക്കാൻ ശ്രമിക്കാതെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം തുടർനടപടികൾ നടത്തുന്നതായിരിക്കും നല്ലത്. 

വാഹനത്തിൽ വെള്ളം കയറിയാൽ

∙ മുമ്പേ ഗമിക്കുന്ന... മറ്റു വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും എയർ ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. </p>

∙ വെള്ളത്തിൽ ഒാഫായാൽ? സ്റ്റാർട്ട് ചെയ്യരുത്. ബാറ്ററി ടെർമിനലിൽ നിന്നു വേർപെടുത്താനായാൽ നന്ന്. എത്രയും പെട്ടെന്ന് സർവീസ് സഹായം തേടുക. 24 മണിക്കൂർ റോഡ് സേവന നമ്പറുകൾ മിക്ക കാറുകളിലും പെട്ടെന്നു കാണും വിധം രേഖപ്പെടുത്തിയിട്ടുണ്ടാവും. ചില കമ്പനികൾക്ക് മൊബൈൽ ആപ്പുകൾ പോലുമുണ്ട്. 

∙ നീക്കേണ്ടിവന്നാൽ? വലിച്ചു നീക്കേണ്ട സാഹചര്യം ഉണ്ടായാൽ ശ്രദ്ധിക്കുക. ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ളതാണെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ നിലത്തുനിന്നുയർത്തി വേണം വലിക്കാൻ. അല്ലെങ്കിൽ ഗിയർ ബോക്‌സ് തകരാറിലാകും. മാനുവൽ ട്രാൻസ്മിഷനിൽ ഗിയർ ന്യൂട്രലിൽ ഇടണം.

∙ കയറിപ്പോയാൽ? കഷ്ടകാലത്തിന് വെള്ളം കയറിയാൽ പണിയാണ്. വെള്ളം കയറിയ കാറിന്റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു തവണ ഓയില്‍ കയറ്റി ഫ്ളഷ് െചയ്ത് എൻജിൻ വൃത്തിയാക്കണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ പുതിയതു വേണം. എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാ ഇൻടേക്കുകളും വൃത്തിയാക്കണം. ഇതു സർവീസുകാർ ചെയ്യേണ്ട പണികളാണ്.</p>

∙ എങ്ങനെ മാറ്റണം? അറിഞ്ഞിരിക്കാൻ മാത്രം. ഇതും സർവീസ് പോയിൻറിലെ പണിയാണ്. എൻജിൻ ഓയിൽ നിറച്ചതിന് ശേഷം ജാക്കി വെച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കുക. ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്താനാണിത്. 15 മിനിറ്റ് ആവർത്തിക്കുക. ഓയില്‍ മുഴുവൻ മാറ്റി വീണ്ടും ഓയിൽ നിറച്ച് ടയർ കറക്കുക. ചുരുങ്ങിയത് മൂന്നു തവണ ഇത് ആവർത്തിക്കണം.  

∙ ഇത്രയും മതിയോ?ഗിയർ ബോക്സ്, സസ്പെൻഷൻ, ഫ്യുവൽ െെലൻ, ബ്രേക്ക് സിസ്റ്റം എല്ലാം പരിശോധിക്കണം. ഇലക്ട്രിക്ക് ഘടകങ്ങൾ വിശദമായിത്തന്നെ ചെക്ക് ചെയ്യണം. സംശയം തോന്നുന്ന ഘടകങ്ങളും ഫ്യൂസുകളും മാറ്റേണ്ടി വന്നേക്കാം. ഇനി എ‍ൻജിൻ സ്റ്റാർട്ട് ചെയ്യുക. രണ്ട് മിനിറ്റ് ഓൺ ആക്കിയിടുക. അതിന് ശേഷം മാത്രമേ ഓടിക്കാവൂ. ഉള്ളിൽ വെള്ളം കയറിയ സീറ്റും മാറ്റും എല്ലാം ഉണക്കേണ്ടിയും വരും. തുരുമ്പു കയറിയിട്ടുണ്ടോ എന്നും വിശദ പരിശോധന വേണം.

∙ സൂക്ഷിച്ചാൽ. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനം പാർക്കു ചെയ്യരുത്. കഴിയുന്നതും വൻ മരങ്ങൾക്കും മതിലുകള്‍ക്കും തിട്ടകൾക്കും സമീപമുള്ള പാർക്കിങ് ഒഴിവാക്കുക. കുറച്ചു മുൻകരുതൽ സ്വയരക്ഷയ്ക്കെന്ന പോലെ വാഹന രക്ഷയ്ക്കും പോക്കറ്റിെൻറ രക്ഷയ്ക്കും നന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA