വാഹനത്തിന്റെ ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കൂ, അപകടം ഒഴിവാക്കൂ

accident-kerala-police
SHARE

റോ‍ഡരുകിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ഡോർ ഒരു വകതിരിവില്ലാതെ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന ആളുകൾ. വാഹനമോടിക്കുന്നവർ ദിവസത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കുന്ന കാര്യമായിരിക്കുമിത്. പിന്നിൽ നിന്ന് വാഹനം വരുന്നുണ്ടോ, മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്നൊന്നു നോക്കാതെ‌ അശ്രദ്ധമായി വാഹനത്തിലെ ഡോർ തുറക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.

ദിനംപ്രതി നിരവധി അപകടങ്ങള്‍ ഇത്തരത്തിൽ കേരളത്തിൽ റിപ്പോർട്ടു ചെയ്യുന്നുണ്ട് എന്നാണ് പൊലീസ് പറയുന്നത്. അൽപ്പം ശ്രദ്ധയുണ്ടെങ്കിൽ ഒഴിവാക്കാൻ കഴിയുന്നതാണ് ഇത്തരത്തിലുള്ള അപകടങ്ങൾ. റോഡിലെ മറ്റുവാഹനങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നുമുണ്ടാകില്ല എന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഡോർ തുറക്കുക.

ഓടി വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടാകുന്നതെന്ന് സാങ്കേതികമായി പറയാമെങ്കിലും നമ്മുടെ ചെറിയ അശ്രദ്ധകൊണ്ട് ചിലപ്പോൾ ഒരു ജീവനായിരിക്കും നഷ്ടപ്പെടുക. പ്രധാനമായും ഇരുചക്രവാഹനത്തിലേയും സൈക്കിളിലേയും യാത്രക്കാർക്കാണ് ഇത്തരത്തിലുള്ള അപകടമുണ്ടാകാറ്. അതുകൊണ്ട് തന്നെ വീഴ്ചയിൽ അവർക്കുണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും.

വാഹനത്തിന്റെ ഡ്രൈവർമാർ മാത്രമല്ല യാത്രികരും ഡോർ തുറക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം.

∙ വാഹനം റോഡ് സൈഡിൽ നിർത്തുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുക.

∙ ഡ്രൈവർ ഡോർ തുറക്കുന്നതിന് മുൻപ് പിന്നിൽ നിന്നും മുന്നിൽ നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് സൈഡ് മിറർ നോക്കി ഉറപ്പുവരുത്തുക.

∙ കാറിന്റെ പിന്നിൽ ഇരിക്കുന്ന ആളാണ് ഡോർ തുറക്കുന്നതെങ്കിൽ ഡ്രൈവർ സൈഡ് മിറർ നോക്കി മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം തുറക്കാൻ നിർദ്ദേശം നൽകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA