sections
MORE

നിങ്ങളുടെ കുട്ടിയുടെ ജീവനാണ്, കൈവിട്ട കളി വേണ്ട; ബൈക്ക് യാത്രികർ ഓർക്കാൻ!

486811809
SHARE

ഹെൽമറ്റ് വയ്ക്കാനും ഫുട്റെസ്റ്റിൽ കാൽ ചവിട്ടാനും കഴിയാത്ത ആർക്കും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവാദമില്ല എന്നതാണു നിയമം. എന്നാൽ ഇരുചക്ര വാഹനങ്ങൾ പ്രധാന ഗതാഗത ഉപാധി ആകയാൽ കുട്ടികളുമൊത്തുള്ള ബൈക്ക് യാത്രകൾക്ക് നിയന്ത്രണമില്ലെന്നു മാത്രം. ബൈക്കുകളിൽ പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുത്തിയും സ്കൂട്ടറുകളിൽ പ്ലാറ്റ്ഫോമിൽ നിർത്തിയുമാണ് കുട്ടികളെ കൊണ്ടുപോകാറുള്ളത്. 2 യാത്രക്കാർക്കിടയിൽ ഇരുത്തിയും ചിലപ്പോൾ നിർത്തിയും കുട്ടികളെ കൊണ്ടുപോകാറുണ്ട്. ഇവയെല്ലാം അപകടസാധ്യത കൂടുതലുള്ള രീതികളാണ്.

കുട്ടികളുമായി ഇരുചക്രവാഹനത്തിൽ എങ്ങനെ യാത്ര ചെയ്യണമെന്നു മോട്ടോർ വാഹന നിയമത്തിൽ കൃത്യമായി പറയുന്നില്ല. ഗതാഗത വകുപ്പിന്റെ ബോധവൽക്കരണ ക്ലാസുകളിൽ ബൈക്ക് യാത്രികർക്കു നൽകാറുള്ള നിർദേശങ്ങൾ ഇവയാണ്.

helmet

∙ 5 വയസ്സിൽ താഴെയുള്ള കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പരമാവധി ശ്രദ്ധപുലർത്തുക

∙ 5 വയസ്സിനു മേൽ പ്രായമുള്ള കുട്ടികളെ ബൈക്ക് ഓടിക്കുന്നയാളുടെയും പിന്നിലെ യാത്രക്കാരന്റെയും ഇടയിൽ മാത്രം ഇരുത്തുക. പിന്നിലെ യാത്രക്കാരനും ഇരുവശവും കാൽവച്ച് ബൈക്കിൽ ഇരിക്കുന്നതാണു കുട്ടികൾക്കു സുരക്ഷിതം.

∙ ചെറിയ കുട്ടികളെ കൊണ്ടുപോകാനുള്ള ബേബി ക്യാരിയിങ് ബാഗുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. അപകടം ഉണ്ടായാൽ കുഞ്ഞിനെ പിടിച്ചിരുന്നയാൾ‌ കുട്ടിയുടെ മേൽ വീഴാൻ സാധ്യതയുണ്ട്.

∙ സിംഗിൾ സീറ്റ് ബൈക്കുകളിൽ കുട്ടികളുമായി യാത്ര ചെയ്യാതിരിക്കുക.

∙ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ സൈഡ്കാറിൽ ഇരുത്തരുത്.

∙ ഏഴു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധമാക്കണം.

∙ കുട്ടികളെ ഇരുചക്ര വാഹനത്തിൽ നിർത്തി യാത്ര ചെയ്യരുത്. ചെറിയ ഇളക്കം പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും.

∙ ബൈക്കിൽ കുട്ടികളുമായി ദൂരയാത്ര ഒഴിവാക്കുക. ഇങ്ങനെ യാത്ര ചെയ്യേണ്ടി വന്നാൽ കുട്ടികൾ ഉറങ്ങി വീഴാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA