ADVERTISEMENT

ഉള്ളിൽനിന്നു പുറത്തേക്കുള്ള കാഴ്ച മങ്ങുന്നതുവരെ കാറിന്റെ വിൻഡ്ഷീൽഡിന്റെ(മുൻവശത്തെ ഗ്ലാസ്) ആരോഗ്യത്തെക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. നമ്മുടെ നാട്ടിൽ കാലാവസ്ഥയിൽ ഒട്ടേറെ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുന്ന പുതിയകാലത്ത് വിൻഡ്ഷീൽഡുകളും വിൻഡോ ഗ്ലാസുകളും നേരേചൊവ്വേ പരിപാലിച്ചില്ലെങ്കിൽ കീശ കീറും. വിൻഡ്ഷീൽഡ് സംരക്ഷണത്തിന് നമ്മൾ കാറുമായി ദൈനംദിനം ചെയ്യുന്ന ചില കാര്യങ്ങളിലും അൽപം കരുതലാകാം.

∙ കാർ ഡോറുകൾ ശക്തമായി വലിച്ചടയ്ക്കുന്നത് വിൻഡോ ഗ്ലാസിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രത്യേക ചാനലിലൂടെ കയറിയിറങ്ങുന്ന ഈ ഗ്ലാസുകൾ അതുവിട്ടു പുറത്തേക്കു ചാടാൻ ഇതു കാരണമാകും.

∙വിൻഡ്ഷീൽഡ് ഉപയോഗശൂന്യമാകുന്നതിന്റെ മറ്റൊരു പ്രധാന കാരണക്കാരൻ വൈപ്പറാണ്. വൈപ്പറിൽ പറ്റിപ്പിടിച്ചിരുക്കുന്ന പൊടി, ഉപയോഗം കൊണ്ടു തേഞ്ഞുപോയ ഭാഗം എന്നിവ ഗ്ലാസിൽ പോറലുണ്ടാക്കും. ഗ്ലാസിൽ ജലാംശം ഇല്ലാതെ വൈപ്പർ പ്രവർത്തിപ്പിക്കുന്നതും ശരിയല്ല. കൃത്യമായ ഇടവേളകളിൽ വൈപ്പർ മാറ്റുക അനിവാര്യം. വെയിലത്തു പാർക്കു ചെയ്യുമ്പോൾ വൈപ്പറുകൾ വിൻഡ്ഷീൽഡിൽനിന്ന് ഉയർത്തി വയ്ക്കാൻ ശ്രദ്ധിക്കണം.

∙ കോട്ടൺ, മൈക്രോ ഫൈബർ ടവ്വലുകൾ കൊണ്ടു മാത്രം ഗ്ലാസുകൾ തുടച്ച് വൃത്തിയാക്കുക. വിനാഗിരി, സ്പിരിറ്റ്, ഗ്ലാസ് കഴുകുന്നതിനു കടകളിൽകിട്ടുന്ന പ്രത്യേക ലോഷനുകൾ എന്നിവ തുടയ്ക്കുമ്പോൾ ഉപയോഗിക്കാം.

∙ സൂര്യപ്രകാശം ഗ്ലാസിൽ നേരിട്ടു പതിക്കുന്ന തരത്തിൽ പാർക്ക് ചെയ്യരുത്. ഇതു ചിതറിയ വിള്ളലുകൾ ഗ്ലാസിൽ വീഴാൻ കാരണമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com