sections
MORE

'അപ്പൊ ക്ലച്ച് ഇടുമ്പം ഗിയർ അമർത്തണമല്ലേ? അയ്യോ അങ്ങനെയല്ല ദേ ഇങ്ങനെ'

HIGHLIGHTS
  • അധികനേരം നിർത്തിയിടേണ്ടി വരുമ്പോൾ ന്യൂട്രലിൽ ഇടുക
  • ഗിയർ ലിവറിൽ കൈ താങ്ങുന്നത് ഗിയർബോക്‌സിനെ ബാധിക്കും
shifting-gears
Representative Image
SHARE

കാർ ഓടിക്കാൻ തുടങ്ങിയാൽ പിന്നെ ഗിയറിൽ കാണിക്കാത്ത അഭ്യാസമില്ല. ചിലർ വലിച്ചുപറിച്ചെടുക്കും, ചിലർ താളമിടും, മറ്റുചിലർ ഉടുമ്പ് പിടിച്ചപോലെ പിടിവിടുകയേയില്ല. ആവശ്യം കഴിഞ്ഞാൽ വെറുതെ വിടേണ്ട ഒരു പാവമാണ് ഗിയർ. അധികം ദ്രോഹിച്ചാൽ കാർ ഉടമയുടെ പോക്കറ്റിനു തന്നെ ദോഷം. വളരെ സങ്കീർണമായ യന്ത്രഭാഗങ്ങളുടെ അങ്ങേയറ്റം മാത്രമാണ് ഡ്രൈവർ കാബിനിലുള്ള ഗിയർ നോബ്. അതിനാൽ അവിടെ ചെയ്യുന ഏത് അനാരോഗ്യകര പ്രവർത്തനവും വണ്ടിയുടെ ഗിയർബോക്സിനെ ആകമാനം ബാധിക്കും.

∙ ട്രാഫിക്കിൽ അധിക നേരം നിർത്തിയിടേണ്ടി വരുമ്പോൾ വാഹനം ന്യൂട്രലിൽ ഇടുക. ഫസ്റ്റ് ഗിയറിൽ ഇട്ട് ക്ലച്ച് ഏറെ നേരം ചവിട്ടിപ്പിടിച്ചാൽ അതു ക്ലച്ച് ബെയറിങ്ങിനെ ദോഷകരമായി ബാധിക്കും.

∙ ഇറക്കത്തിൽ കാറിന്റെ എൻജിൻ ഓഫ് ചെയ്ത് ന്യൂട്രലിൽ ഇട്ട് ഓടിച്ച് ഇന്ധനം ലാഭിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. എൻജിൻ ഓഫ് ആകുന്നതോടെ ഓയിലിന്റെ ഒഴുക്ക് നിലയ്ക്കുകയും, എൻജിൻ ഘടകങ്ങളുടെ ലൂബ്രിക്കേഷൻ നേരേചൊവ്വേ നടക്കാതെ വരികയും ചെയ്യുന്നു. ഇത് എൻജിൻ ഘടകങ്ങൾക്ക് കേടുവരുത്തും. ഇന്ധനത്തിൽ ലാഭിച്ചതിനേക്കാൾ തുക സർവീസ് സെന്ററിൽ കൊടുക്കേണ്ടി വരും.

∙ കാർ സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇടുന്നതിനു മുൻപ് ഉയർന്ന തോതിൽ ഇരപ്പിക്കുന്നതും നല്ല ശീലമല്ല. ഇത് കാറിന്റെ ആന്തരികാവയവങ്ങൾ തമ്മിൽ ഉരസുന്നതിനും, അതിലൂടെ എൻജിൻ ഭാഗങ്ങൾ കേടുവരുന്നതിനും ഇടയാക്കും.

∙ കാർ നിർത്താൻ ഒരുങ്ങുന്നതിനു മുൻപ് ഗിയർ ന്യൂട്രലിലേക്ക് ഇടുന്നതും ഗിയർ ബോക്‌സിന് ദോഷകരമാണ്.  മെല്ലെ ബ്രേക്ക് ഉപയോഗിച്ച് ക്രമാനുഗതമായി ഗിയർ താഴ്ത്തി മാത്രമേ വാഹനം നിർത്തി ന്യൂട്രലിൽ ഇടാവൂ.

∙ ഗിയർ മാറ്റിയ ശേഷവും ലിവറിൽ കൈ താങ്ങി വയ്ക്കുന്നത് പലർക്കും ശീലമാണ്. ചെറിയ മർദം പോലും താങ്ങാനാവുന്നതല്ല ഗിയർബോകസ എന്നു മനസിലാക്കണം. നിങ്ങളുടെ കയ്യുടെ മർദം ഗിയർബോക്‌സിനെ ബാധിക്കും.

∙ ഗിയർ മാറ്റിയ ശേഷം കാൽ ക്ലച്ചിൽ വെറുതെ വയ്ക്കുന്നതും നല്ലതല്ല. ക്ലച്ച് കേബിൾ അതിവേഗം തേഞ്ഞുതീരുന്നതിനും ഇന്ധനനഷ്ടത്തിനും ഇതു കാരണമാകും.

∙ ഗിയർ–ക്ലച്ച് സ്പെയർ പാർട്സും അറ്റകുറ്റപ്പണിയും കാര്യമായ പണച്ചെലവുള്ളതാണെന്ന് ഓർക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA