കാറിന് റോഡ്സൈഡ് സേവനത്തിന്റെ ആവശ്യമുണ്ടോ ?

car-brakedown
Representative Image
SHARE

റോഡ്‌സൈഡ് അസിസ്റ്റൻസ് മോട്ടോർ ഇൻഷുറൻസിന്റെ ഭാഗമാണെന്നു കേൾക്കുന്നു. അത് ഞാൻ വേറെ വാങ്ങേണ്ടതുണ്ടോ? 

‘റോഡ്‌സൈഡ് അസിസ്റ്റൻസ്’ മോട്ടോർ ഇൻഷുറൻസ് പോളിസിയോടൊപ്പം വേറിട്ടു വാങ്ങേണ്ട ആഡ്-ഓൺ കവർ ആണ്. പങ്ചർ ആകുക, വാഹനത്തിൽ ഇന്ധനം തീർന്നുപോകുക, ബാറ്ററി ഡൗൺ ആകുക തുടങ്ങിയ അത്യാവശ്യ സാഹചര്യങ്ങളിൽപ്പെടുമ്പോൾ വാഹനം നേരിട്ട് കെട്ടിവലിച്ചുകൊണ്ട് പോകാനുള്ള സൗകര്യം നൽകുന്നതിനാൽ ഈ സേവനം തികച്ചും പ്രയോജനകരമാണ്. നിങ്ങളുടെ അടിസ്ഥാന മോട്ടോർ ഇൻഷൂറൻസ് പോളിസിയേക്കാൾ കൂടുതൽ സമഗ്രമായ ഒരു പരിരക്ഷ നൽകുന്നതിനാൽ, ഈ ആഡ്-ഓൺ ഫീച്ചർ ഉണ്ടായിരിക്കേണ്ടതാണ്. ഇത് 24/7 സേവനം നൽകും, എന്നാൽ പ്രീമിയം വളരെ കുറവുമാണ്. അങ്ങനെ താങ്ങാൻ കഴിയുന്നു  എന്ന ഘടകത്തോടൊപ്പം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും മനസ്സമാധാനവും ഉറപ്പാക്കുന്നു.

പാർക്ക് ചെയ്ത കാർ കേടായാൽ

ഞങ്ങളുടെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ബിൽഡിങ് കോൺട്രാക്ടറുടെ അശ്രദ്ധകൊണ്ട്, ബിൽഡിങ്ങിൽ പാർക്ക് ചെയ്തിട്ടുള്ള ഏതെങ്കിലും വാഹനത്തിനു കേടുപാട് പറ്റിയാൽ, നഷ്ടപരിഹാരം നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണോ? ഇത്തരത്തിലുള്ള  കേടുപാടുകൾക്ക് മോട്ടോർ ഇൻഷുറൻസ്  നഷ്ടപരിഹാരം നൽകുമോ? 

ബിൽഡിങ്ങിൽ പാർക്ക് ചെയ്തിട്ടുള്ള ഏതെങ്കിലും വാഹനത്തിന് ബിൽഡിങ് കോൺട്രാക്ടറുടെ അശ്രദ്ധകൊണ്ട് കേടുപാടു പറ്റിയാൽ, നഷ്ടപരിഹാരം നൽകാൻ അദ്ദേഹം തീർച്ചയായും ബാധ്യസ്ഥനാണ്. എന്നാൽ അദ്ദേഹത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകണമെന്നതാണു വെല്ലുവിളി. നഷ്ടപരിഹാരം കോടതി തീരുമാനിക്കുന്നപോലെ ആയിരിക്കും. കോൺട്രാക്ടർക്ക് പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് ഉണ്ടെങ്കിൽ, ഇൻഷുറൻസ് കമ്പനി അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തും; അല്ലെങ്കിൽ കോൺട്രാക്ടർക്ക് സ്വന്തം പോക്കറ്റിൽനിന്ന് ചെലവുകൾ വഹിക്കേണ്ടിവരും. സാധാരണയായി ഇത്തരം കേസുകൾ നീണ്ടുപോകുന്നതിനാൽ, കാറിന്റെ ഉടമസ്ഥൻ  സ്വന്തം പ്രൈവറ്റ് കാർ പോളിസിയുടെ കീഴിൽ, കേടുപാടുകൾക്കുള്ള ക്ലെയിം ചെയ്യുന്നതായിരിക്കും പ്രായോഗികം.

∙ ഉത്തരം നൽകിയത് തപൻ സിംഘേൽ,എംഡി,സിഇഒ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA