ADVERTISEMENT

വാഹനത്തിലെ അത്യാവശ്യ ഘടകങ്ങളിലൊന്നായി കഴിഞ്ഞു എസി. മുമ്പ് എസിയുള്ള കാറുകള്‍ ആഡംബരമായിരുന്നെങ്കില്‍ ഇന്ന് എസി ഇല്ലാത്ത വാഹനങ്ങളെക്കുറിച്ച് ചിന്തിക്കാനേ വയ്യ. കാറിലെ ചൂടുകുറയ്ക്കാന്‍ എസി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചില പൊടിക്കൈകള്‍.

തണലില്‍ പാര്‍ക്ക് ചെയ്യുക

കാറിലെ ചൂടു കുറയ്ക്കാന്‍ ചെയ്യാവുന്ന ഏറ്റവും പ്രാഥമികമായ കാര്യമാണ് ഇത്. വാഹനത്തില്‍ വെയില്‍ ഏല്‍ക്കുന്നതും ചൂട് നില്‍ക്കുന്നതും കുറഞ്ഞു കിട്ടും. 

വിന്‍ഡോ അല്‍പം തുറന്നുവെയ്ക്കുക

വെയിലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ വിന്‍ഡോ അല്‍പം താഴ്ത്തി വെയ്ക്കുന്നത് നല്ലതായിരിക്കും. വാഹനം ചൂടായി അകത്ത് നിറയുന്ന ചൂടു വായു പുറത്തേക്ക് പോകാനിതു സഹായിക്കും. (അല്‍പം മാത്രമേ തുറക്കാവൂ, അല്ലെങ്കില്‍ ചിലപ്പോള്‍ വാഹന മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി സുഗമമാകും). എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കിയതിനുശേഷം മാത്രം എസി ഓണാക്കുക. അതുപോലെ തന്നെ എസി ഓഫാക്കിയതിനുശേഷം മാത്രം എന്‍ജിന്‍ നിര്‍ത്തുക. 

കൃത്യമായ സര്‍വീസ് 

കൃത്യമായ ഇടവേളകളിലുള്ള സര്‍വീസ് ചെക്കപ്പുകളില്‍ എസിയുടെ കണ്ടെന്‍സര്‍ ക്ലീന്‍ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെന്‍സര്‍ എസിയുടെ പെര്‍ഫോമെന്‍സിനെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നില്‍ പൊട്ടലോ മറ്റോ ഉണ്ടോ എന്നു പരിശോധിക്കുകയും വേണം.  വെയിലത്തു പാര്‍ക്ക് ചെയ്ത വാഹനം എടുക്കുമ്പോള്‍ കയറിയ ഉടനെ തന്നെ എസി ഇടരുത്. എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാന്‍ അനുവദിക്കുക. എസി ഒറ്റയടിക്കു മാക്‌സിമത്തില്‍ ഇടരുത്. ക്രമേണ മാത്രം കൂട്ടുക. കൂടാതെ എസി റീസര്‍ക്കുലേഷന്‍ മോഡ് മാറ്റി ഫ്രഷ് എയര്‍ മോഡില്‍ ഇടുക ഇത് വാഹനത്തിലെ ചൂട് വായു പൈട്ടന്ന് കുറയ്ക്കാന്‍ സഹായിക്കും.

വിന്‍ഡോ ഷെയ്ഡുകള്‍

വെയിലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ വിന്‍ഡോകളിലും വിന്‍ഷീല്‍ഡിലും ഷെയ്ഡുകള്‍ വെയ്ക്കുന്നത് നന്നായിരിക്കും. കൂടുതല്‍ ചൂട് അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ ഷെയ്ഡുകള്‍ സഹായിക്കും. 

ചൂടു കുറയ്ക്കാന്‍

വെയിലത്ത് കാര്‍ പാര്‍ക്ക്  ചെയ്തിരിക്കുമ്പോള്‍ ക്യാബിന്‍ ഊഷ്മാവ് വളരെ കൂടുതലായിരിക്കും. വെയിലത്തു പാര്‍ക്കു ചെയ്ത വാഹനം എടുക്കുമ്പോള്‍ കയറിയ ഉടനെ തന്നെ എസി ഇടരുത്. എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാന്‍ അനുവദിക്കുക. എസി ഒറ്റയടിക്കു മാക്‌സിമത്തില്‍ ഇടരുത്. ക്രമേണ മാത്രം കൂട്ടുക. എസ് ഓണ്‍ആക്കുമ്പോള്‍ പുറത്തുനിന്നുള്ള വായു എടുക്കുന്ന മോഡില്‍ ഇടുക അത് പെട്ടെന്ന് ചൂടു കുറയ്ക്കാന്‍ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com