ADVERTISEMENT

വാഹനം പഴയതാകുന്നതോടെ പെർഫോമൻസിനും മാറ്റം വരും. പുതിയ കാറിന്റെ അത്ര പുള്ളിങ്ങും വലിയും ഇന്ധനക്ഷമതയും കാണില്ല എന്നാൽ എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്. ചിലപ്പോഴൊക്കെ വാഹനം പുറംതള്ളുന്ന പുകയും വർദ്ധിച്ചേക്കാം. പരിധിയിൽ കൂടുതൽ പുക വാഹനത്തിൽ നിന്നു വരുന്നുണ്ടെങ്കിൽ അത് എൻജിന്റെ തകരാറാണു കാണിക്കുന്നത്. അൽപം പഴയ വാഹനങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നത്. എൻജിന്റെ കരുത്തു കുറയുക, എൻജിൻ വിറയൽ, ഇന്ധനക്ഷമതയിൽ കാര്യമായ കുറവു വരിക എന്നിവയൊക്കെ ഈ കറുത്ത പുകയോടൊപ്പം വെളിപ്പെട്ടു തുടങ്ങും.

വില്ലൻ കാർബൺ

എൻജിനുള്ളിൽ കാർബൺ അടിഞ്ഞുകൂടുന്നതാണ് എൻജിന്റെ പമ്മലിനും കൂടുതൽ പുക പുറം തള്ളുന്നതിനും ഇടയാക്കുന്നത്. ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന  കാർബണിന്റെ പത്തു ശതമാനത്തോളം പിസ്റ്റണിന്റെ മുകളിലും ഹെഡിനു താഴെയായും വാൽവുകളിലും മറ്റും അടിഞ്ഞുകൂടും. നിലവാരം കുറഞ്ഞ ഇന്ധനം ഉപയോഗിച്ചാൽ കാർബൺ കൂടുതൽ അടിയാൻ കാരണമാകും. കാർബണിന്റെ അളവു കൂടുമ്പോൾ എൻജിന്റെ ആരോഗ്യസ്ഥിതിയും വഷളാകും. 

ഡീ കാർബണൈസിങ്

സർവീസ് സെന്ററുകളിലും മറ്റു വർക്‌ഷോപ്പുകളിലുമൊക്കെ എൻജിനിലടിഞ്ഞ കാർബൺ നീക്കം ചെയ്യുന്ന ഡീ കാർബണൈസിങ് നടത്താറുണ്ട്. കെമിക്കൽ ഉപയോഗിച്ചോ അല്ലാതേയോ ആണ് ഡീകാർബണൈസിങ് ചെയ്യാറ്. എൻജിൻ സിലിണ്ടറുകളിൽ അടിഞ്ഞു കൂടുന്ന കാർബൺ നീക്കം ചെയതാൽ എൻജിന്റെ ഇന്ധനക്ഷമതയും പെർഫോമൻസും കൂടുകയും അന്തരീക്ഷ മലിനീകരണം കുറയുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com