sections
MORE

അപകടങ്ങൾ പതിയിരിക്കുന്ന മഴക്കാലം, ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട

HIGHLIGHTS
  • സുരക്ഷിതവേഗം മണിക്കൂറിൽ 50 കിലോമീറ്റർ. പരമാവധി 60
  • വാഹനങ്ങളുടെ ഇലക്ട്രിക്, ഇലക്ട്രോണിക് സംവിധാനങ്ങൾ പരിശോധിക്കുക
trivandrum-rain
SHARE

അപകട വാർത്തകൾക്കൊപ്പമാണ് മഴക്കാലത്തിന്റെ വരവ്. വാഹനാപകടങ്ങൾക്കുള്ള സാധ്യത പതിവിലേറെയാണ് മഴക്കാലത്ത്. വാഹനയാത്രികർ കൂടുതൽ ജാഗ്രത പുലർത്തണമെന്നു മോട്ടോർവാഹന വകുപ്പ് മുന്നറിയിപ്പു നൽകുന്നു. റോഡിന് ഗ്രിപ്പ് കുറയുന്നതുമൂലം വാഹനം തെന്നുന്നതിനും നിയന്ത്രണം വിടുന്നതിനുമെല്ലാം സാധ്യതയുണ്ട്. 

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

∙ സുരക്ഷിതവേഗം മണിക്കൂറിൽ 50 കിലോമീറ്റർ. പരമാവധി 60.

∙ റോഡിലെ സൂക്ഷ്മദ്വാരങ്ങളിലെ പൊടിയും ഓയിലും ഉൾപ്പെടെയുള്ളവ മഴവെള്ളത്തിൽ പുറത്തുവന്ന് റോഡിൽ വഴുതലുണ്ടാക്കും. ഇരുചക്രവാഹനങ്ങൾ വഴുതിവീഴാൻ സാധ്യത.

∙ വാഹനങ്ങളുടെ ടയർ, ബ്രേക്ക് എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ടയറിന്റെ ത്രെഡ് ഡെപ്ത് 1 മില്ലിമീറ്ററിൽ കൂടുതൽ വേണം.

∙ ആംബുലൻസുകളാണെങ്കിൽപ്പോലും അമിതവേഗം അപകടം വരുത്തും. വാഹനത്തിന്റെ കണ്ടീഷൻ ഇടയ്ക്കിടെ പരിശോധിക്കണം.

∙ വേനൽക്കാലത്ത് അധികം ഉപയോഗിക്കാതിരുന്നതിനാൽ വൈപ്പറുകൾ പൊടിഞ്ഞുപോകാനിടയുണ്ട്. ഇവ പരിശോധിച്ച് അടിയന്തരമായി മാറ്റണം.

 ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ ഹെൽമറ്റിന്റെ ഗ്ലാസ് തുടച്ച് കാഴ്ച ഉറപ്പുവരുത്തണം.

∙ വാഹനങ്ങളുടെ ഇലക്ട്രിക്, ഇലക്ട്രോണിക് സംവിധാനങ്ങൾ പരിശോധിക്കുക.

∙ പകലായാലും ഇരുണ്ടുമൂടിയ കാലാവസ്ഥയിൽ ഹെഡ്‌ലൈറ്റ് ഉപയോഗിക്കണം.

∙ വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ സൈലൻസറിനു മുകളിൽ വെള്ളം നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

∙ ഒഴുക്കുള്ള വെള്ളത്തിലോ വാഹനത്തിന്റെ എൻജിൻ മുങ്ങുന്ന തരത്തിലുള്ള വെള്ളക്കെട്ടിലോ വാഹനം ഇറക്കരുത്. വാഹനം നിന്നുപോയാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്.

(വിവരങ്ങൾക്കു കടപ്പാട്: രാജീവ് പുത്തലത്ത്, ജോ. ട്രാൻസ്പോർട്ട് കമ്മിഷണർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA