ADVERTISEMENT

വീടിന്റെ കാർ പോർച്ചിലാണ് വാഹനം കിടക്കുന്നതെങ്കിലും മൂടി സൂക്ഷിക്കുന്നത് കാണാറുണ്ട്. വാഹനത്തിൽ പൊടി പിടിക്കാതെ സൂക്ഷിക്കാൻ ഇത്തരത്തിൽ മൂടുന്നത് നല്ലതാണെങ്കിലും കാർ മുടുന്നതുകൊണ്ട് ഗുണമാണോ ദോഷമാണോ എന്നത് എല്ലാവരേയും ഒരു പോലെ കൺഫ്യൂഷനാക്കുന്ന ഘടകമാണ്.

വാഹനത്തിൽ പൊടി പിടിക്കാതിരിക്കാനും പക്ഷികൾ കാഷ്ഠിക്കാതിരിക്കാനുമെല്ലാം കാർ കവർ നല്ലതാണ്. കൂടാതെ ഗുണമേന്മയുള്ള കാർ കവറുകൾ യുവി കിരണങ്ങളിൽ നിന്ന് കാറിനെ സംരക്ഷിക്കുന്നു. കൂടാതെ കൂടുതൽ വെയിൽ ഏൽക്കുന്നതു മൂലമുള്ള നിറം മങ്ങലും (അകത്തും പുറത്തും) മൂടി സൂക്ഷിക്കുന്നത് ഇല്ലാതാക്കും. ചെറിയ സ്ക്രാച്ചുകളിൽ നിന്നും ചെറിയ കേടുപാടുകളിൽ നിന്നും രക്ഷിച്ചേക്കാം.

എന്നാൽ ഗുണം പോലെ തന്നെ ദോഷ വശങ്ങളും കാർ മൂടിവെയ്ക്കുന്നതുകൊണ്ടുണ്ട്. പോളിത്തീൻ, നൈലോൺ, പ്ലാസ്റ്റിക് നിർമിത കാർ കവറുകൾ ഉപയോഗിച്ച് കാർ മൂടുമ്പോൾ കാറിലോ കവറിലോ ഈർപ്പം ഉണ്ടെങ്കിൽ ഇത് പെയിന്റിനു പുറത്ത് മങ്ങിയ പാടു വീഴാൻ ഇടയാക്കും. ഇത് കാർ പോളിഷ് ചെയ്താലേ പോകൂ. കാർ മൂടിവയ്ക്കുമ്പോൾ ഈർപ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ മാസങ്ങളോളം മൂടിവയ്ക്കുന്നതും നല്ലതല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com