ADVERTISEMENT

വാഹനങ്ങളുടെ പ്രവർത്തനത്തിലെ അവിഭാജ്യ ഘടകമാണ് കൃത്യമായ സർവീസുകൾ. ഓയിലും മറ്റു ഘടകങ്ങളുമെല്ലാം കൃത്യമായ ഇടവേളകളിൽ മാറിയാൽ മാത്രമേ വാഹനം കൂടുതൽ കാലം കേടു കൂടാതെ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഒരു ശരാശരി ഉപഭോക്താവ് സർവീസിൽ ഒരിക്കലും തൃപ്നല്ല. ‌‌വാഹനം സർവീസ് ചെയ്ത് തിരികെ വീട്ടിലെന്തുമ്പഴേ ചില കുഴപ്പങ്ങളെല്ലാം നമ്മൾ ശ്രദ്ധിക്കൂ. സർവീസ് സെന്ററിൽ നിന്ന് വാഹനം തിരിയെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

ജോബ് കാർഡിലെ വർക്കുകളെല്ലാം ചെയ്തിട്ടുണ്ടോ?

വാഹനം സർവീസ് കൊടുത്തപ്പോൾ നാം പറഞ്ഞ കുഴപ്പങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അപ്പോൾ തന്നെ പരാതിപ്പെടാം. കൂടാതെ വാഹനത്തിന്റെ ബോഡിയിൽ പുതിയ പോറലുകളോ തകരാറുകളോ സംഭവിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കാം.  എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സര്‍വീസ് സെന്റർ മാനേജറുമായി നേരിട്ട് സംസാരിക്കുക.

മാറ്റിയ ഘടകങ്ങള്‍

ഓയിലുകൾ, ബ്രേക്ക് പാഡ് എന്നിവ മാറ്റിയിട്ടുണ്ടോ എന്ന പരിശോധിക്കാം. കൂടാതെ ബീല്ലിൽ ചേർത്തിട്ടുള്ള ഘടകങ്ങളെല്ലാം മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം. മിക്കവാറും എല്ലാ സർവീസ് സെന്ററുകളിലും മാറ്റിയ ഘടങ്ങൾ  ഡിക്കിയില്‍ വെച്ചിട്ടുണ്ടാകും അഥവാ ഇല്ലെങ്കിൽ  വിശദീകരണം ചോദിക്കുക.

ടെസ്റ്റ് ഡ്രൈവ്

സര്‍വീസ് അഡ്വൈസറെയും കൂട്ടി വാഹനം ടെസ്റ്റ്‌ റൈഡ് നടത്തുക. കുഴപ്പങ്ങളെല്ലാം പരിഹരിച്ചു എന്ന ഉറപ്പു വരുത്താം. എസി, വൈപ്പർ എന്നിവയുടെ പ്രവർത്തനം പരിശോധിക്കുക. എല്ലാം തൃപ്തി ആയാല്‍ മാത്രം ബില്‍ ചോദിക്കുക. ബില്‍ ശരിക്കും പരിശോധിക്കുക. ചെയ്യാത്ത കാര്യങ്ങളോ മാറ്റാത്ത പാര്‍ട്ട്‌സോ ചേര്‍ത്തിട്ടുണ്ടോ എന്ന് നോക്കുക. വാറണ്ടിയുള്ള സ്പയെര്‍ പാര്‍ട്സ് വില ബില്ലില്‍ ചേര്‍ത്തിട്ടുണ്ടോ എന്നും നോക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com