sections
MORE

വാഹനമോടിക്കുമ്പോൾ എങ്ങനെ ഫോൺ വിളിച്ചാലും പിഴ: ബ്ലൂടൂത്ത് ആയാലും, ഹെഡ്സെറ്റ് ആയാലും

car-handsfree
Representative Image
SHARE

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിയമമുണ്ട്. അപ്പോൾ, മ്യൂസിക് സിസ്റ്റത്തിൽ ബ്ലൂടൂത്ത് ബന്ധിപ്പിച്ച് ഹാൻഡ്സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കാമോ ? പാടില്ല എന്നാണ് ഉത്തരം. മാത്രമല്ല, ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, ലൗഡ്സ്പീക്കർ എന്നിങ്ങനെ ഏതു രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും നിയമലംഘനമാണ്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുവരെ ശിക്ഷയെത്താം.

ഫോൺ വിളിക്കാനല്ല മ്യൂസിക് സിസ്റ്റം 

പല വാഹനങ്ങളിലും പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റമുണ്ട്. കാറുകളും മറ്റു വാഹനങ്ങളും പലപ്പോഴും മ്യൂസിക് സിസ്റ്റം ഉൾപ്പെടുത്തിയാണ് നിർമിക്കുന്നതുതന്നെ. ഈ മ്യൂസിക് സിസ്റ്റത്തിലേക്ക് ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധിപ്പിക്കുകയും ചെയ്യാം. ഈ സംവിധാനം ഉപയോഗിച്ചു പാട്ടു കേൾക്കുകയോ ജിപിഎസ് പ്രവർത്തിപ്പിക്കുകയോ ചെയ്യാം.

എന്നാൽ, വാഹനം ഓടിക്കുമ്പോൾ മറ്റൊരാളുമായി ഫോണിൽ സംസാരിക്കാൻ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണ്. കോൺട്രാക്ട് കാര്യേജ് വിഭാഗത്തിൽപ്പെടുന്ന ബസുകൾ, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകൾ തുടങ്ങിയ വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാൽ, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തിൽ പ്രവർത്തിപ്പിക്കാൻ പാടില്ല. 

അമിത ശബ്ദം റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളെയോ പൊതുജനങ്ങളെയോ ശല്യപ്പെടുത്തുന്നവിധവും ഉപയോഗിക്കാൻ പാടില്ല. എന്നാൽ, സ്റ്റേജ് കാര്യേജ് വിഭാഗത്തിൽപ്പെടുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കാൻ പാടില്ലെന്നു മോട്ടോർ വാഹന വകുപ്പ് പറയുന്നു. മൊബൈൽ ഫോൺ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങിൽനിന്നു മാറാൻ സാധ്യതയുള്ള ഒന്നും വാഹനത്തിൽ ഉപയോഗിക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA