ADVERTISEMENT

എയർബാഗുണ്ടായിരുന്ന വാഹനമായിരുന്നു എന്നാൽ അപകടം നടന്നപ്പോൾ അത് മാത്രം പ്രവർത്തിച്ചില്ല. ഒരിക്കലെങ്കിലും ഇത്തരത്തിലൊരു പരാതി നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ എന്തുകൊണ്ടായിരിക്കും സുരക്ഷയ്ക്കായി നൽകിയിരിക്കുന്ന എയർബാഗുകൾ പ്രവർത്തിക്കാതിരിക്കുക. എയർബാഗ് വിടരാതിരിക്കാനുള്ള കാരണങ്ങൾ. 

സീറ്റ്ബെൽറ്റില്ലെങ്കിൽ എയർബാഗില്ല

കാറുകളിൽ സുരക്ഷയുടെ പ്രാഥമികപാഠം സീറ്റ് ബെൽറ്റാണ്. സീറ്റിലിരുന്നു ബെൽറ്റ് മുറുക്കിയാൽത്തന്നെ 60 ശതമാനം സുരക്ഷിതരായി. എയർബാഗും എ ബി എസും മറ്റ് ആധുനിക സംവിധാനങ്ങളുമൊക്കെ സുരക്ഷയുടെ കാര്യത്തിൽ സീറ്റ് ബെൽറ്റ് കഴിഞ്ഞേയുള്ളൂ. മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങളിൽ യാത്രക്കാരെ രക്ഷിക്കാനാണ് എയർബാഗുകള്‍. അപകട സമയത്ത്  എയർബാഗുകൾ വികസിച്ച്  വരികയും യാത്രക്കാരന്റെ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറയ്ക്കുകയും ചെയ്യും.

ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണെന്ന ഐസക് ന്യൂട്ടന്റെ ഒന്നാം ചലന നിയമത്തിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയർബാഗും സീറ്റുബെൽറ്റും പ്രവർത്തിക്കുന്നത്. അപകടത്തെത്തുടർന്ന് വാഹനം നിന്നാലും നിങ്ങളുടെ ശരീരം ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ സഞ്ചരിക്കും. സ്റ്റിയറിങ് വീലിൽ തലയോ നെഞ്ചോ ഇടിക്കുകയായിരിക്കും സംഭവിക്കുക. ഇതുതടയാനാണ് സീറ്റുബെൽറ്റുകളും എയർബാഗുകളും. എന്നാൽ എയർബാഗുകൾ പ്രവർത്തികണമെങ്കിൽ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം. അല്ലാത്ത പക്ഷം അപകടം നടന്നാലും എയർബാഗുകൾ തുറക്കണമെന്നില്ല. എയർബാഗിനെ സപ്ലിമെന്റൽ റിസട്രെന്റ് സിസ്റ്റം എന്നാണ് പറയുന്നത്. എസ്.ആര്‍.എസ് എന്നാല്‍ സപ്ളിമെന്‍റ് റീസ്ട്രെയിന്‍റ് സിസ്റ്റം (Supliment restraint System). സീറ്റ് ബെല്‍റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര് വന്നത്. അതായത് സീറ്റ്ബെൽറ്റിന് പകരമായല്ല സീറ്റ്ബെൽറ്റുകൂടി ഉള്ളപ്പോൾ മാത്രം പൂർണ്ണമാകുന്ന സംവിധാനം. അതിനാൽ എയർബാഗ് ഉള്ള വാഹനങ്ങളിലും സീറ്റ്ബെൽറ്റ് ഇടാൻ മറക്കരുതേ.

ബുൾ ഗാർഡ് രക്ഷിക്കില്ല, പണി തരും

ആക്സിഡന്റിൽ രക്ഷയാകുമെന്ന് കരുതി നാം വച്ചുപിടിപ്പിക്കുന്നതാണ് ബുൾ ഗാർഡ്. പക്ഷേ വാഹനം ഇടിച്ചാൽ ഉപകാരത്തേക്കാൾ ഉപദ്രവമാകും ഈ ഇടി താങ്ങി ചെയ്യുക. എയർബാഗ് തുറക്കുകയില്ലെന്ന് മാത്രമല്ല ഇടിയുടെ ആഘാതം പൂർണമായും ഡ്രൈവറുടെ ക്യാബിനിൽ ഏൽക്കാനിടയാക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com