സിന്തറ്റിക്ക്, സെമി സിന്തറ്റിക്ക്, മിനറൽ: എൻജിൻ ഓയിലുകളുടെ വ്യത്യാസമെന്ത്?

engine-oil
Engine Oil
SHARE

വാഹന എൻജിന്റെ ജീവരക്തമാണ് ഓയില്‍. എൻജിനുകളെ ലൂബ്രിക്കന്റ് ചെയ്ത് കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നത് എൻജിൻ ഓയിലുകളാണ്. എൻജിന്റെ ആകമാനം പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഇടവേളകളിലുള്ള ഓയിൽ മാറ്റം. ഓയിൽ കൃത്യമായി മാറ്റാതിരുന്നാൽ എൻജിനു ശരിയായ ലൂബ്രിക്കേഷൻ കിട്ടാതെ നിങ്ങളുടെ വണ്ടി അകാലചരമം പ്രാപിക്കുമെന്നത് മറക്കേണ്ട. കമ്പനി പറയുന്ന ഇടവേളകളിലാണ് കാറുകളിൽ ഓയിൽ മാറ്റേണ്ടത്.

ഓയിലുകൾ വ്യത്യസ്ത തരമുണ്ട് മിനറൽ ഓയിലുകൾ, സിന്തറ്റിക്ക് ഓയിലുകൾ, സെമി സിന്തറ്റിക്ക് ഓയിലുകൾ. ഇവ തമ്മിലുള്ള വ്യത്യാസമെന്ത്. ഇവയുടെ ഉപയോഗങ്ങളെന്തെല്ലാം?

∙ മിനറൽ ഓയിലുകൾ: എണ്ണ ശുദ്ധീകരണത്തിന്റെ ഒരു ഉപോൽപ്പന്നമാണ് മിനറൽ ഓയിലുകൾ. പരമ്പരാഗത ഓയിലുകൾ ഇവയാണ്. ഉയർന്ന തപനിലയിൽ ഇവയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും. പൂർണമായും പ്രകൃതിദന്തമാണ് മിനറൽ ഓയിലുകൾ. 1908 ഫോഡ് മോഡലിൽ ടി കാറിലാണ് ആദ്യമായി മിനറൽ ഓയിൽ ഉപയോഗിക്കുന്നത്. ഇത്തരം ഓയിലുകൾക്ക് വില കുറവാണ്. എന്നാൽ സെമി, സിന്തറ്റിക്ക് ഓയിലുകളെ അപേക്ഷിച്ച് അവയുടെ പ്രവർത്തന കാലയളവ് കുറവാണ്.

∙ സെമിസിന്തറ്റിക് ഓയിൽ: മിനറലിൽ ഓയിലും കെമിക്കലുകളും അടങ്ങിയതാണ് സെമി സിന്തറ്റിക്ക് ഓയിലുകൾ. മിനറൽ‌ ഓയിലുമായി താരതമ്യപ്പെടുത്തുമ്പോൾ‌ മികച്ചതാണ് സെമി സിന്തറ്റിക്ക്.  ലൂബ്രിക്കേഷൻ, ഓയിലിന്റെ ലൈഫ്, എൻജിന് കൂടുതൽ സംരക്ഷണം എന്നിവ സെമി സിന്തറ്റിക്ക് ഓയിലുകൾ നൽകുന്നുണ്ട്. മിനറൽ ഓയിലിനെ അപേക്ഷിച്ച് വിലയും കുടുതലായിരിക്കും ഇവയ്ക്ക്.

∙ സിന്തറ്റിക്: പൂർണമായും നിർമിച്ചെടുക്കുന്ന ഓയിലാണ് സിന്തറ്റിക്ക് ഓയിൽ. ഏറ്റവും മികച്ച പ്രവർത്തനം ഇത് വാഗ്ദാനം ചെയ്യുന്നു. ഓയിലിന്റെ ലൈഫും ലൂബ്രിക്കേഷനും എൻജിന് നൽകുന്ന സംരക്ഷണവുമെല്ലാം ബാക്കി രണ്ടു ഗണത്തേക്കാൾ കൂടുതലമാണ്. സ്ഥിരതയുള്ള പ്രകടനം നൽകും ഈ ഓയിലുകൾ. ശൈത്യത്തിലും ഉയർന്ന താപനിലയിലും ഒരുപോലെ പ്രവർത്തിക്കാൻ ഇവയ്ക്ക് സാധിക്കും. എൻജിന്റെ തുരുമ്പ്, കൂടുതൽ തേയ്മാനം എന്നിവ ഇല്ലാതാക്കാലുള്ള കെമിക്കലുകളും സിന്തറ്റിക്ക് ഓയിലുകളിൽ കാണാൻ സാധിക്കും. എന്നാൽ മറ്റു രണ്ട് ഓയിലുകളെക്കാലും വില കൂടുതലാണ് സിന്തറ്റിക്ക് ഓയിലിന്.

നിങ്ങൾ വണ്ടിയെ ആത്മാർഥമായി സ്നേഹിക്കുന്നുവെങ്കിൽ അൽപം പണം കൂടുതൽ മുടക്കി ഫുൾ സിന്തറ്റിക് ഓയിൽ ഒഴിക്കാൻ ശ്രമിക്കുക. സാധാരണ ഓയിൽ ഒഴിച്ചാൽ വാഹനം 5000 കിലോമീറ്റർ ഓടുമെങ്കിൽ, ഫുൾ സിന്തെറ്റിക് ഓയിലിന്റെ കാര്യത്തിൽ അത് 10000 കിലോമീറ്ററാണ്. എൻജിന് ആരോഗ്യകരമായ നീണ്ട ജീവിതം ഇത് ഉറപ്പാക്കുന്നു, എൻജിൻ നോയിസിന്റെ ശല്യം കുറയുകയും ആക്സിലറേഷൻ കൂടുതൽ സ്മൂത്താകുകയും ചെയ്യും. മൈലേജും വർധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA