രാത്രിയിൽ വാഹനമോടിക്കുമ്പോൾ മിററിലൂടെ വരുന്ന വെളിച്ചം ബുദ്ധിമുട്ടിക്കുന്നുണ്ടോ?

rear-view-mirror
Rear View Mirror
SHARE

നിരത്തുകളിൽ രാത്രിയിൽ വാഹനമോടിക്കുന്ന് ഒരു പ്രയാസമായി മാറുകയാണ്. റോഡുകളുടെ ശോചനീവസ്ഥ മാത്രമല്ല അതിന് കാരണം. എതിരെ വരുന്ന വാഹനങ്ങൾ ഹെഡ്‍ലൈറ്റ് ഡിം അടിച്ചു തരാത്തതു കൂടിയാണ്. കണ്ണിലേക്ക് അടിച്ചുകയറുന്ന തീവ്ര പ്രകാശം ചിലപ്പോഴൊക്കെ കാഴ്ചയ്ക്ക് തന്നെ മങ്ങൽ ഏൽപ്പിച്ചേക്കാം. അതുപോലെ തന്നെ പ്രശ്നമുള്ള മറ്റൊരു കാര്യമാണ് നമ്മുടെ വാഹനത്തിന് പിന്നിലൂടെ വരുന്നവരുടെ വാഹനത്തിലെ പ്രകാശം.

അകത്തെ റിയർവ്യൂ മിററിലൂടെ വെളിച്ചം പ്രതിഫലിച്ച് ചിലപ്പോഴൊക്കെ അത് ഡ്രൈവർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാൽ ഈ ബുദ്ധിമുട്ട് എളുപ്പം ഇല്ലാതാക്കാൻ വാഹനത്തിന്റെ ഒരു ഫീച്ചറിന് സാധിക്കും. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചം ഉള്ളിലെ കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ തീവ്രത കുറയ്ക്കാനാവും. മിററിന്റെ അടിയില്‍ നീണ്ടു നില്‍ക്കുന്ന ലിവര്‍ തിരിച്ചാല്‍ പ്രകാശത്തിന്റെ തീവ്രത കുറയും.

തീവ്രത കുറയും എന്നു കരുതി പിന്നിലെ വാഹനത്തിന്റെ ചലനം കാണാനാകില്ല എന്നല്ല, അതും അറിയാൻ സാധിക്കും. ബജറ്റ് കാറുകൾ തുടങ്ങി ഈ ഫീച്ചർ ലഭ്യമാണ്. എന്നാൽ ഉയർന്ന വിലയുള്ള കാറുകളിൽ ഓട്ടമാറ്റിക്ക് ആന്റി ഗ്ലയര്‍ മിററായിരിക്കും ഉണ്ടായിരിക്കുക.

English Summary: Anti Glare Rear View Mirror

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA