നമ്മുടെ കാറുകളിൽ സൺറൂഫ് ആവശ്യമുണ്ടോ?

HIGHLIGHTS
  • ചൂടത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ചൂടു വായു എളുപ്പത്തിൽ പുറത്തേക്ക് കടക്കും
  • കാലക്രമേണ സൺറൂഫ് ഒരു ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്
sunroof
Sunroof
SHARE

ഇന്ന് ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിലൊന്നാണ് സൺറൂഫ്. ചെറു കാറുകളിൽപോലും സൺറൂഫ് എന്ന ഫീച്ചർ വന്നു കഴിഞ്ഞു. ആളുകൾ വാഹനം വാങ്ങാനുള്ള പ്രധാനകാരണം തന്നെയായി ആകാശം കാണാനുള്ള ഈ ഫീച്ചർ. സൺറൂഫ് ഇല്ലാത്ത മോഡലുകളിൽ ചില കമ്പനികൾ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങായി ഇവ ഘടിപ്പിച്ച് നൽകുന്നുപോലുമുണ്ട്. ശരിക്കും ഈ ഫീച്ചർ നമ്മുടെ കാറുകള്‍ക്ക് ആവശ്യമുണ്ട?

‌തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകിപോന്നത്. എന്നാൽ പിന്നീട് എല്ല തരം കാലവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ സർവ്വ സാധാരണമായി. ശരിക്കും നമ്മുടെ കാലവസ്ഥയ്ക്ക് ചേർന്നതാണോ സൺറൂഫുകൾ. ചില ഘടങ്ങളിൽ കാറിൽ സൺറൂഫുളളത് ഗുണമാണ്. ചൂടത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ചൂടു വായു എളുപ്പത്തിൽ പുറത്തേക്ക് കടക്കും. ഏസി ആവശ്യമില്ലാത്ത തണുപ്പുള്ള പ്രദേശങ്ങളിൽ സൺറൂഫ് കൂടുതൽ പ്രയോജനപ്പെട്ടേക്കാം. എന്നാൽ നമ്മുടെ സാഹചര്യങ്ങളിൽ സൺറൂഫ്‍ തുറന്നാൽ പൊടിയും പുറത്തെ ദുർഗന്ധവുമാണ് (ചില ഘട്ടങ്ങളിൽ സുഗന്ധം) അകത്ത് കയറുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ള ഫീച്ചറാണ് സൺറൂഫ്, അവർക്ക് അതിലൂടെ പുറത്തേയ്ക്ക് തലയിട്ടു നിൽക്കാം എന്നാതാണ് കാരണം  എന്നാൽ അവരെ അതിലൂടെ പുറത്തു നിർത്തുന്നത് ഒരിക്കലും സുരക്ഷിതമല്ല. 

മേല്‍ക്കൂരയിലെ ചില്ലിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും ആദ്യാകാല യാത്രകള്‍ അവിസ്മരണീയമാക്കും. വാഹനം വാങ്ങി കുറച്ചുനാൾ മാത്രമേ ഈ ഫീച്ചർ മിക്ക ആളുകളും ഉപയോഗിക്കൂ പിന്നീട് ഈ ഫീച്ചറിനെപ്പറ്റി തന്നെ മറന്നുപോയേക്കാം. നമ്മുടെ കാലാവസ്ഥയിൽ സൺറൂഫ് അധികം നേരം തുറന്നിട്ട് വാഹനം ഓടിക്കാൻ സാധിക്കില്ലെന്ന കാര്യത്തിൽ തകർക്കമില്ല.

കാലക്രമേണ സൺറൂഫ് ഒരു ബാധ്യതയായി മാറാനുള്ള സാധ്യതയുണ്ട്. പൊള്ളുന്ന ചൂടുള്ള വേനല്‍ക്കാലത്തു എസിയില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ പ്രഭാവം സണ്‍റൂഫ് കുറച്ചേക്കാം. മഴക്കാലത്ത് സൺറൂഫ് തുറന്നാലുള്ള അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ?. ആഫ്റ്റർ മാര്‍ക്കറ്റ് സണ്‍റൂഫുകള്‍  കാറിന്റെ ദൃഢതയും സുരക്ഷയേയും കാര്യമായി ബാധിച്ചേക്കാം. കൂടാതെ കാറിന് പഴക്കം ചെല്ലുന്തോറും ഇലക്ട്രോണിക് ഫീച്ചറായ സൺറൂഫിനും കുഴപ്പങ്ങൾ സംഭവിച്ചേക്കാം. സണ്‍റൂഫിലുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ഉടമകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ കൂടുതൽ വില കൊടുത്ത് ഈ ഫീച്ചർ വാങ്ങേണ്ടതുണ്ടോ എന്ന് ഉപഭോക്താക്കൾ ചിന്തിക്കേണ്ട കാര്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA