ഹെഡ്റെസ്റ്റ് ജീവൻ രക്ഷിക്കുന്ന സുരക്ഷാ ഫീച്ചർ, ഇവയുടെ പ്രവർത്തനം എങ്ങനെ: വിഡിയോ

head-rest
Head Rest
SHARE

എല്ലാ പാസഞ്ചർ കാറുകൾക്കും ഹെഡ്റെസ്റ്റുകളുണ്ട്. ചില വാഹനങ്ങൾക്ക് സീറ്റുകളോട് ചേർത്ത് ഉറപ്പിച്ചായായിരിക്കും അവയുടെ സ്ഥാനം എന്നാൽ മറ്റു ചിലവാഹനങ്ങളിൽ ഉയരം ക്രമീകരിക്കാവുന്ന തരത്തിലായിരിക്കും. എന്നാൽ എന്താണ് ഹെഡ്റെസ്റ്റുകളുടെ ഉപയോഗം. എന്തിനാണ് വാഹനങ്ങൾക്ക് ഇവ നൽകുന്നത്.

എന്തിനാണ് ഹെഡ്റെസ്റ്റ്

ബഞ്ചമിൻ കാർട്സ് 1921 ലാണ് ഹെ‍ഡ്റെസ്റ്റിന് പ്രാഥമിക രൂപത്തിന്റെ പേന്റൻഡ് എടുക്കുന്നത്. 1960 കൾ മുതൽ നോർത്ത് അമേരിക്കൻ കാറുകളിൽ ഹെഡ്റെസ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്.  1969 ജനുവരി ഒന്നു മുതൽ യുഎസിൽ വിൽക്കുന്ന കാറുകളിൽ ഹെഡ്റെസ്റ്റ് നിർബന്ധമാക്കിയിരുന്നു.

വാഹനത്തിന്റെ സീറ്റ്ബെൽറ്റുകളും എയർബാഗുകളും പോലെ അതീവ പ്രധാന്യമുള്ളൊരു സുരക്ഷാ ഫീച്ചറാണ് ഹെഡ്റെസ്റ്റുകൾ. എന്നാൽ വാഹനം ഉപയോഗിക്കുന്ന 80 ശതമാനം ആളുകളും അതിന്റെ ഉപയോഗം പൂർണമായും മനസിലാക്കുന്നില്ല. കാരണം മിക്ക വാഹനങ്ങളിലും ഹെഡ്റെസ്റ്റിന്റെ പൊസിഷൻ താഴ്ന്നായിരിക്കും ഇരിക്കുക അല്ലെങ്കിൽ വാഹനം വാങ്ങിയപ്പോൾ‌ ഉള്ള പൊസിഷനിൽ. അപകടമുണ്ടാകുമ്പോൾ കഴുത്തിനും തലയ്ക്കും പിന്തുണ നൽകുന്നതിനാണ് ഹെഡ്റെസ്റ്റ്. അപകടത്തിൽ ആഘാതത്തിൽ മുന്നോട്ടു ചലിക്കുന്ന ശരീരം പിന്നോട്ട് വരുമ്പോൾ കഴുത്ത് ഒരുപരിധിയിൽ കൂടുതൽ പിന്നോട്ട് പോയി പരിക്കുപറ്റാതിരിക്കാൻ ഹെ‍ഡ്റെസ്റ്റ് സഹായിക്കുന്നു. കഴുത്തിലെ പേശികൾക്കും നാഡികൾക്കും പരിക്കേറ്റ് അതുവഴി മരണം വരെ സംഭവിക്കാവുന്ന അപകടങ്ങളിൽ നിന്ന് ഹെഡ്റെസ്റ്റ് നമ്മേ രക്ഷിക്കുന്നു.

കൃത്യമായ പൊസിഷൻ

ഹെ‍ഡ് റെസ്റ്റിൽ ഏറ്റവും കൂടുതൽ കുഷ്യനുള്ള ഭാഗം ചെവിക്ക് സമീപം അല്ലെങ്കിൽ മുകളിൽ വരുന്ന രീതിയിലാണ് വയ്ക്കേണ്ടത്. അപകടമുണ്ടാകുന്ന പക്ഷം ഹെഡ്റെസ്റ്റ് തല ചെന്നിടിക്കുകയും പരിക്കേൽക്കുന്നത് തടയുകയും ചെയ്യുന്നു.വ്യത്യസ്ത കാറുകളിൽ ഹെഡ്റെസ്റ്റുകൾക്ക് വലുപ്പത്തിന് വൃത്യാസമുണ്ടെങ്കിലും തലയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ തന്നെ ഇത് ക്രമീകരിക്കണം. ഒരിക്കലും ഹെഡ്റെസ്റ്റുകൾ ഊരിമാറ്റിയിട്ട് വാഹനം ഉപയോഗിക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA