ADVERTISEMENT

രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കും. ചൂടുകാലങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നത് നല്ലതല്ല തുടങ്ങി ഇന്ധനത്തെക്കുറിച്ച് പല തെറ്റിധാരണകളും നമുക്ക് ചുറ്റുമുണ്ട്. കാറിൽ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട നാല് മിഥ്യാധാരണകൾ വെളിപ്പെടുത്തുകയാണ് ഇവിടെ...

1. കാറിൽ രാവിലെ ടാങ്ക് നിറച്ചാൽ കൂടുതൽ മൈലേജ് ലഭിക്കും

ചൂട് കൂടുന്നതിനനുസരിച്ച് പെട്രോൾ വികസിക്കുമെന്നതാണ് ഈ മിഥ്യാധാരണയുടെ പിന്നിലുള്ള തത്വം. ഇത് സത്യവുമാണ്-അതായത് തണുത്തിരുന്നാൽ നിങ്ങളുടെ ടാങ്കിൽ കൂടുതൽ ഇന്ധനം നിറയും. എന്നാൽ യഥാർഥ വസ്തുത എന്താണെന്നു വെച്ചാൽ, പെട്രോളിന്റെ സാന്ദ്രതയെ യാതൊരു തരത്തിലും ദിവസത്തിലെ വർധിക്കുന്ന ചൂട് ബാധിക്കാത്ത വിധമാണ് ഭൂമിക്കടിയിലുള്ള ടാങ്കിൽ ഇന്ധനം സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുമ്പോൾ ഇന്ധനം നിറയ്ക്കുക.

2. കുറഞ്ഞ ഇന്ധനത്തിൽ കാറോടിക്കുന്നത് എൻജിന് നല്ലതല്ല

കുറഞ്ഞ ഇന്ധനത്തിൽ വാഹനോടിച്ചാൽ എൻജിൻ മോശമായ അല്ലെങ്കിൽ ടാങ്കിന്റെ അടിയിൽ അടിഞ്ഞു കൂടുന്ന മട്ട് വലിച്ചെടുക്കാനാരംഭിക്കുമെന്നതാണ് പൊതുവേയുള്ള തെറ്റിദ്ധാരണ. പക്ഷേ ടാങ്കിന്റെ അടിയിൽ നിന്ന് ഇന്ധനം വലിച്ചെടുക്കാൻ കഴിയുന്ന വിധത്തിലാണ് എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് എൻജിന് എപ്പോഴും ഇന്ധനം വലിച്ചെടുക്കാൻ കഴിയുമെന്നർഥം. പൊതുധാരണയ്ക്ക് വിരുദ്ധമായി ഇന്ധനം കുറവുള്ളപ്പോഴും ഇന്ധനം മുഴുവൻ നിറഞ്ഞിരിക്കുമ്പോഴും എൻജിൻ വലിച്ചെടുക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമൊന്നുമില്ല.

3. പ്രീമിയം ഇന്ധനം നിറച്ചാൽ നിങ്ങളുടെ നോൺ-പ്രീമിയം കാറിനെ കൂടുതൽ മികച്ച രീതിയിൽ ഓടിക്കാനാകും

പമ്പിലെത്തുമ്പോൾ മുൻപത്തേക്കാളേറെ ഓപ്ഷനുകളുണ്ട് ഇപ്പോൾ. പവർ, പ്രീമിയം പോലുള്ള വാക്കുകളും വിവിധ ഓയിലുകളും ലൂബ്രിക്കന്റുകളും നിലവിലുണ്ട്. ഇവ നിറച്ചാൽ ഭ്രാന്തമായി ഓടിക്കാനാകുമെന്നാണ് കരുതുന്നത്. അത് ചിലപ്പോൾ വില കൂടിയതുമാകാം. എന്നാൽ അവ സാധാരണ ഇന്ധനത്തേക്കാൾ കൂടുതൽ തെളിഞ്ഞതോ ശുദ്ധമോ അല്ല.  അവ വളരെ കുറച്ച് എരിഞ്ഞു തീരുന്നതും കരുത്തുറ്റ പെർഫോമൻസ് എൻജിനുകൾക്ക് ഗുണകരവുമാണ്. എന്നാൽ ഡെയ്‌ലി ഡ്രൈവിന് കാര്യമായ ഗുണമില്ല. എല്ലാത്തരം ഇന്ധനവും ഒരേ നിലവാരം പുലർത്തുന്നവയാണ്.

4. എന്റെ റേഞ്ച് റീഡിംഗുകൾ, മൈലേജ് എന്നിവ തെറ്റാണ്

ടാങ്കിൽ എത്ര ഇന്ധനമുണ്ടെന്ന് ഫ്യുവൽ ഗെയ്ജ് ഡ്രൈവർക്ക് നിർദേശം നൽകുമ്പോൾ, ദീർഘ ഡ്രൈവിംഗ് രീതി അടിസ്ഥാനമാക്കിയാണ് റേഞ്ച് റീഡിംഗ് കണക്കാക്കുന്നത്. അതുപോലെ തന്നെ ശരാശരി ഇന്ധനക്ഷമത. വാഹനത്തിന്റെ മീറ്ററിൽ കാണിക്കുന്ന ഇന്ധനക്ഷമത ഒരു പരിധിവരെ ശരിയാകാറാണ് പതിവ്.

English Summary:  Mileage Myths In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com