ADVERTISEMENT

ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി നിർത്തിയിട്ട സ്വകാര്യ ബസുകൾ വീണ്ടും സ്റ്റാർട്ട് ചെയ്യാം. കൂടാതെ സുരക്ഷിതത്വമില്ലാതെ പാർക്ക് ചെയ്തിട്ടുള്ള ബസുകൾ അതാത് ജില്ല മേധാവികളുടെ അനുമതിയോടെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാം.  തുടർച്ചയായി നിർത്തിയിട്ട ബസുകൾ സ്റ്റാർട്ട് ചെയ്യുമ്പോൾ എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകും? 

ഫ്യുവൽ ഇഞ്ചക്ഷൻ പമ്പ്

പമ്പിൽ നിന്നു ഡീസൽ ഇറങ്ങിപ്പോയാൽ സ്റ്റാർട്ട് ചെയ്യാൻ പ്രയാസമാണ്. ഇതു പെട്ടന്നു ശരിയാക്കാവുന്നതേയുള്ളൂ. ചൂടേറ്റ് പൈപ്പ് തകരാറിലായിട്ടുണ്ടെങ്കിൽ മാറ്റാൻ 700 രൂപയോളം ചെലവാകും. സെറ്റ് മുഴുവനായും മാറ്റണമെങ്കിൽ 12000 രൂപയോളം വരും.

ഇലക്ട്രിക്കൽ പ്രശ്നങ്ങൾ

നിർത്തിയിട്ട സ്ഥലത്തു നിന്ന് എലിയോ മറ്റോ വയറിങ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രശ്നങ്ങളുണ്ടാകാം. 

ബാറ്ററി

വാഹനങ്ങൾ ഓടുമ്പോൾ ചാർജാകുന്ന സംവിധാനമാണ് ബാറ്ററികളുടേത്. തുടർച്ചയായി നിർത്തിയിട്ടതിന്റെ ഫലമായി ഒട്ടേറെ ബസുകളുടെ ബാറ്ററി ചാർജ് പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. തള്ളിയോ മറ്റൊരു ബാറ്ററിയുടെ സഹായത്തോടെയോ സ്റ്റാർട്ട് ചെയ്ത് ഓടിക്കാൻ തുടങ്ങിയാൽ ബാറ്ററി ചാർജാവും. പൂർണമായും തകരാറിലായെങ്കിൽ മാറ്റാൻ ഉദ്ദേശം 12000 രൂപ വേണ്ടിവരും.

ചക്രങ്ങൾ

ടയറിലെ കാറ്റു നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ചൂടും പൊടിയുമേറ്റ് തുടർച്ചയായി നിർത്തിയിട്ടതിനാൽ വീൽ ജാമാവാനും സാധ്യതയുണ്ട്. ഓടിച്ചു തുടങ്ങിയാൽ ബുദ്ധിമുട്ടുണ്ടാകില്ല. ട‍യർ മാറ്റണമെങ്കിൽ ഒരെണ്ണത്തിനു 36000 രൂപയോളം വില വരും. 

റേഡിയേറ്റർ

പൈപ്പിൽ ചോർച്ച, തകരാറ് എന്നിവയ്ക്കാണു സാധ്യതയുള്ളത്. 

(വിവരങ്ങൾക്കു കടപ്പാട്: പി. പ്രസിൽ കുമാർ, ജില്ലാ സെക്രട്ടറി, അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ വർക്ക്ഷോപ്സ് കേരള.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com