കൊറോണക്കാലം. എവിടെ നോക്കിയാലും ആളുകളോടു സോപ്പ് ഉപയോഗിച്ചു വൃത്തിയായി കൈ കഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും സർക്കാരും ആരോഗ്യപ്രവർത്തകരും നിരന്തരം ആവശ്യപ്പെടുന്നു. അതുകൊണ്ടു കുറെയേറെ ശുചിത്വബോധം കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഏതു വാഹനമായാലും അതിൽ ഫസ്റ്റ് എയ്ഡ് കിറ്റ് നിർബന്ധമാണെന്ന് എത്രപേർക്കറിയാം? ബസ്സിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടെങ്കിലും അതിൽ മോട്ടർ വാഹന വകുപ്പ് നിഷ്കർഷിക്കുന്ന ഫസ്റ്റ് എയ്ഡ് സാമഗ്രികൾ സൂക്ഷിക്കുന്നുണ്ടോ? ഫസ്റ്റ് എയ്ഡ് കിറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തണം?

1. മുറിവേറ്റാൽ വച്ചുകെട്ടാനുള്ള അണുവിമുക്തമാക്കിയ 6 ചെറിയ ഡ്രസിങ് പാക്കറ്റുകൾ
2. ഇടത്തരം വലുപ്പമുള്ള, അണുവിമുക്തമാക്കിയ 3 ഡ്രസിങ് പാക്കറ്റുകൾ
3. വലുപ്പമുള്ള, അണുവിമുക്തമാക്കിയ 3 ഡ്രസ്സിങ് പാക്കറ്റുകൾ
4. പൊള്ളലേറ്റാൽ ഉപയോഗിക്കുന്ന, വലുപ്പമുള്ള, അണുവിമുക്തമാക്കിയ 3 ഡ്രസിങ് പാക്കറ്റുകൾ

5. 2% ആൽക്കഹോൾ അടങ്ങിയ അയഡിൻ ലായനി – 1 ബോട്ടിൽ
6. ആൽക്കഹോൾ അമോണിയ സംയുക്തമാണ് സാൽവൊലേറ്റൈൽ. പെട്ടെന്നു ബോധക്ഷയമുണ്ടായാൽ സാൽവൊലേറ്റൈൽ മണപ്പിച്ചാൽ മതി.
7. പാമ്പുകടിയേറ്റാൽ ഉപയോഗിക്കുന്ന സ്നേക്ക് ബൈറ്റ് ലാൻസെറ്റ്. പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ലാൻസെറ്റ് ഉപയോഗിച്ചു മുറിവിൽനിന്നു വിഷമുള്ള രക്തം നീക്കം ചെയ്യാം.
8. വെള്ളം ശുദ്ധീകരിക്കാനുള്ള പൊട്ടാസ്യം പെർമാംഗനൈറ്റ് ക്രിസ്റ്റൽ – 1 ബോട്ടിൽ

9. കത്രിക
10. അംഗീകരിച്ച ഫസ്റ്റ് എയ്ഡ് ലീഫ്ലെറ്റ്
11. 50 ml മെഡിസിൻ ഗ്ലാസ്
12. അണുവിമുക്തമാക്കിയ 2 കോട്ടൺ (25 gm) പാക്കറ്റ്
13. കോർക്ക് ഉള്ള ചെറിയ ഒരു കുപ്പി
ഫസ്റ്റ് എയ്ഡ് കിറ്റിനൊപ്പം ഒരു ബോട്ടിൽ സാനിറ്റൈസർ, മാസ്ക്, ടിഷ്യൂ പേപ്പർ എന്നിവയും കരുതണം. ഫസ്റ്റ് എയ്ഡ് കിറ്റിലെ സാധാനങ്ങളുടെ കാലാവധി തീർന്നിട്ടുണ്ടെങ്കിൽ അവ യഥാസമയം മാറ്റുക.
Note: മോട്ടർ വാഹന വകുപ്പ് നിയമപ്രകാരം, സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധമാണ്. ഇല്ലെങ്കിൽ 250 രൂപ പിഴ ഈടാക്കും.
English Summary: Vehicle First Aid Kit Requirements