കാറിന്റെ ഡിക്കിയിൽ അകപ്പെട്ട കുഞ്ഞിന്റെ വാര്‍ത്ത പാഠമാകട്ടെ, നമ്മുടെ അശ്രദ്ധ കുട്ടികൾക്ക് വിനയാകരുതേ

child-inside-car
Representative Image
SHARE

നാം വാഹനം ഉപയോഗിക്കുമ്പൾ കാണിക്കുന്ന ചെറിയ ഒരു അശ്രദ്ധകൾ നമ്മുടെ പ്രിയ കുഞ്ഞുങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകാറുണ്ട്. ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം മനസിലാക്കാനുള്ള പ്രായമാകാത്ത കൊച്ചു കുട്ടികൾ കാറിനകത്തും ഡിക്കിയിലും എന്തിന് വാഹനത്തിന് അടിയിൽ വരെ കയറി ഒളിച്ചിരിക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ സംഭവിച്ച അപകട വാർത്തകൾ നിരവധിയാണ്. അൽപം ശ്രദ്ധമതി ഈ അപകടങ്ങൾ ഒഴിവാക്കാൻ.

ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ അപകടം ഒഴിവാക്കൂ

∙ വീട്ടുമുറ്റത്ത് വാഹനം പുറകോട്ട് എടുക്കുമ്പോഴും തിരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. കാരണം കുട്ടികൾ ഓടി വാഹനത്തിന് അടുത്തെത്താൻ സാധ്യതയുണ്ട്. കുട്ടികളുടെ ഉയരക്കുറവ് കാരണം ഡ്രൈവർക്ക് അവരെ കാണാൻ കഴിഞ്ഞേക്കില്ല.

∙ ഡോർ ലോക് ചെയ്യാതിരുന്നാൽ കുട്ടികൾ വാഹനത്തിനുള്ളിൽ കയറി കളിക്കാനും ഗിയർ മാറ്റാനും ഹാൻഡ് ബ്രേക്ക്‌ താഴ്ത്താൻ ശ്രമിച്ചേക്കാം. 

∙ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കുട്ടികളെക്കൊണ്ട് ഗിയർമാറ്റിക്കാനോ സ്റ്റിയറിങ് തിരിപ്പിക്കാനോ ശ്രമിക്കരുത്. വാഹനത്തിന്റെ താക്കോൽ കുട്ടികൾക്ക് എടുക്കാൻ പറ്റാത്ത രീതിയിൽ കൃത്യമായി സ്ഥിരമായി ഒരുസ്ഥലത്തു തന്നെ സൂക്ഷിക്കണം. വാഹനത്തിന്റെ താക്കോൽ കൈയിൽ കിട്ടിയാൽ അനുകരിച്ചു ഡ്രൈവ് ചെയ്യാനും കുട്ടികൾ ശ്രമിച്ചേക്കും. അതിനാൽ വാഹനം പാർക്ക്‌ ചെയ്യുമ്പോൾ ഗിയർ, ഹാൻഡ്‌ബ്രേക് എന്നിവ ശരിയായി ഉപയോഗിക്കുകയും ഡോറുകൾ എല്ലാം ലോക്ക് ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

∙ വാഹത്തിൽ നിന്ന് പുറത്തുപോകുമ്പോൾ കുട്ടികളെ തനിയെ കാറിൽ ഇരുത്തിയിട്ട് പോകരുത്. വാഹനം ഓണാക്കിയാണ് ഇട്ടിരിക്കുന്നതെങ്കിൽ അറിയാതെ ഗിയർ തട്ടിയാൽ വാഹനം മുന്നോട്ടു പോകാൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ ദുരന്തമായേക്കും.

∙ ഡോറുകളിലെ ചൈൽഡ് ലോക്ക് ഓൺ ചെയ്യാതെ വാഹനം ഓട്ടത്തിൽ ഡോർ തുറന്ന് പോയി കുട്ടികൾ റോഡിൽ തെറിച്ച് വീണ സംഭവം ഉണ്ടായിട്ടുണ്ട്.  ചെറിയ കുട്ടികളാണെങ്കിൽ ചൈൽഡ് സീറ്റ് നിർബന്ധമായും ഉപയോഗിക്കണം.

∙ ചെറു കുട്ടികളെ വാഹനത്തിന് മുന്നിൽ നിർത്തി യാത്ര ചെയ്യരുത്. ഗീയർ ഇല്ലാത്ത സ്കൂട്ടറിന്റെ മുമ്പിൽ കുട്ടികളെ നിർത്തി വാഹനം ഓടിക്കുന്നത് ധാരാളമായി കാണുന്നുണ്ട്. ആ കുട്ടികൾ അറിയാതെ ഹാൻഡിലോ ആക്സിലേറ്ററോ തിരിച്ചാൽ അപകടമുണ്ടായേക്കാം.

കടപ്പാട്: മോട്ടർവാഹന വകുപ്പ്

English Summary: Things To Remember Before Leaving Your Child Inside Car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA