എല്ലാ സർവീസിലും ഓയിൽ മാറ്റണോ, സ്പാർക് പ്ലഗ് മാറേണ്ടതെപ്പോൾ; അറിയാം സ്കൂട്ടര്‍ സർവീസ് ടിപ്സ്

honda-activa-5g-1
Honda Activa
SHARE

പണ്ട് ഗിയറില്ലാത്ത സ്കൂട്ടറുകൾ നമുക്ക് അത്ര പഥ്യമല്ലായിരുന്നെങ്കിൽ ഇന്ന് രാജ്യത്ത് ഏറ്റവും അധികം വിൽക്കുന്ന വാഹനങ്ങളിലൊന്ന് ഈ സ്കൂട്ടറാണ്. ബൈക്കുകളെ അപേക്ഷിച്ച് ഉപയോഗിക്കാനുള്ള എളുപ്പമായിരിക്കും ഇവയുടെ ജനപ്രീതിക്ക് പിന്നിൽ. എന്നാൽ സ്കൂട്ടർ‌ ഉപഭോക്താക്കളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് സർവീസിങ്. എല്ലാ സർവീസിലും ഓയിൽ മാറ്റേണ്ടതുണ്ടോ? എയർ ഫിൽറ്റർ മാറ്റേണ്ടതെപ്പോൾ? തുടങ്ങി നിരവധി സംശയങ്ങളുണ്ടാകും. സ്കൂട്ടറുകളുടെ സർവീസ് പ്രശ്നങ്ങളും ഉത്തരങ്ങളും.

എല്ലാ സർവീസിലും ഓയിൽ മാറ്റേണ്ടതുണ്ടോ?

ആദ്യ സർവീസിൽ തീർച്ചയായും ഓയിൽ മാറ്റണം. തുടർ സർവീസുകളിൽ വാഹനത്തിന്റെ ഓട്ടം തീരെ കുറവാണെങ്കിൽ ഒന്നിടവിട്ട സർവീസുകളിൽ ഓയിൽ മാറിയാൽ മതിയാകും.

സ്പാർക് പ്ലഗ് മാറേണ്ടതെപ്പോൾ?

സാധാരണയായി 12,000, 24,000, 36,000 കിലോമീറ്റർ ഓട്ടം പൂർത്തിയാകുമ്പോൾ സ്പാർക് പ്ലഗ് മാറ്റിയിടണം. വാഹനത്തിന്റെ പഴക്കമല്ല, നിശ്ചിത കിലോമീറ്റർ ഓടിയതിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്പാർക് പ്ലഗ് മാറേണ്ടതുള്ളൂ. വാഹനം മിസ്സിങ് കാണിക്കുന്നുണ്ടെങ്കിൽ സ്പാർക് പ്ലഗ് മാറേണ്ടി വരും.

എയർ ഫിൽറ്റർ മാറ്റേണ്ടതെപ്പോൾ?

18,000, 36,000 കിലോമീറ്ററാകുമ്പോൾ എയർ ഫിൽറ്റർ മാറ്റിയിടണം. വായു മലിനീകരണം, പൊടി തുടങ്ങിയവ വളരെയധികമുള്ള കാലാവസ്ഥയിൽ സ്ഥിരമായി ഓടുന്ന വാഹനങ്ങളുടെ എയർ ഫിൽറ്റർ നേരത്തേ മാറ്റിയിടേണ്ടി വരാം. വിസ്കസ് എയർ ഫിൽറ്ററാണ് ഹോണ്ട സ്കൂട്ടറുകളിൽ ഉപയോഗിക്കുന്നത്. ഇത് അഴിച്ചു ക്ലീൻ ചെയ്യാനാകില്ല. എയർ ഫിൽറ്റർ ബോക്സ് ക്ലീൻ ചെയ്യാം. സുസുക്കി സ്കൂട്ടറിൽ പേപ്പർ ഫിൽറ്ററാണ് ഉപയോഗിക്കുന്നത്. 

ബ്രേക്ക് അമിതമായി ഉപയോഗിച്ചാൽ

ചിലർ ഡ്രൈവ് ചെയ്യുമ്പോൾ ബ്രേക്കിൽ കൈവച്ചു ഓടിക്കാറുണ്ട്. അമിതമായി ബ്രേക്ക് ഉപയോഗിക്കുമ്പോൾ ക്ലച്ച് ബെൽറ്റ്, ബ്രേക്ക് ഷൂ  എന്നിവയ്ക്കു തേയ്മാനം സംഭവിക്കുകയും തകരാർ ഉണ്ടാകുകയും ചെയ്യും.

കോൺസെറ്റ് തകരാർ എങ്ങനെ തിരിച്ചറിയാം?

വാഹനം ഓടിക്കുമ്പോൾ ഒരുവശത്തേക്കു വലിച്ചിൽ (വെട്ടൽ) അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹാൻഡിലിലെ കോൺസെറ്റ് തകരാർ ഉണ്ടാകാം. നേർരേഖയിൽ ഓടിക്കുമ്പോൾ തനിയെ ഏതെങ്കിലും ഒരുവശത്തേക്കു ഹാൻഡിൽ തിരിയുന്നുണ്ടെങ്കിൽ (ദിശ മാറുന്നുണ്ടെങ്കിൽ) കോൺസെറ്റ് ലൂസ് ആയിരക്കാം. ടയർ പ്രഷർ കുറവാണെങ്കിലും ചെറുതായി വെട്ടൽ അനുഭവപ്പെടാം. ഗട്ടർ ചാടിയതിനു ശേഷം ബ്രേക്ക് പിടിക്കുമ്പോൾ ഇടിപ്പ് തോന്നുക, ടക്ക് ടക്ക് ശബ്ദം കേൾക്കുക തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിലും കോൺസെറ്റ്, വീൽ ബെയറിങ് തുടങ്ങിയവ തകരാറിലായിരിക്കും. കോൺസെറ്റ് ടൈറ്റ് ചെയ്തു നോക്കുക എന്നിട്ടും മാറിയില്ലെങ്കിൽ കോൺസെറ്റ് യൂണിറ്റ് (കോൺസെറ്റ്, വീൽബെയറിങ്, ഫോർക്ക് ഓയിൽ) മാറേണ്ടി വരാം.

English Summary:  Scooter Service Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA