എന്താണ് ബ്ലൈൻഡ് സ്പോട്? ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന അപകടമൂല

blind-sport
Image Source: Kerala Police FB Page
SHARE

അമിതവേഗവും ലഹരിയും പോലെ അപകടങ്ങളിലെ പ്രധാന വില്ലനാണു ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ‘ബ്ലൈൻഡ് സ്പോട്.’ രാജ്യത്തു നടക്കുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിൽ 25% ബ്ലൈൻഡ് സ്പോട്ടുകളാണെന്നു ദേശീയ റോഡ് സുരക്ഷാ അതോറിറ്റിയുടെ പഠനം തെളിയിക്കുന്നു. ഇതിനു പരിഹാരം അതീവ ശ്രദ്ധ മാത്രമാണ്. 

ബ്ലൈൻഡ് സ്പോട്

നമ്മുടെ വാഹനത്തിന്റെ തൊട്ടടുത്തെത്തുന്ന മറ്റൊരു വാഹനത്തെ കണ്ണാടിയിലൂടെ കാണാൻ സാധിക്കാത്ത സ്ഥലങ്ങളാണു ബ്ലൈൻഡ് സ്പോട്.

ശ്രദ്ധിക്കാൻ

1. വാഹനം തിരിക്കുമ്പോഴും ട്രാക്ക് മാറുമ്പോഴും മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും പിന്നിലും വശങ്ങളിലും വാഹനമില്ലെന്നു തിരിഞ്ഞു നോക്കി ഉറപ്പാക്കണം. കണ്ണാടികളിൽ ദൃശ്യമാകാത്ത സ്ഥലങ്ങളിൽ (ബ്ലൈൻഡ് സ്പോട്) ചിലപ്പോൾ വാഹനങ്ങളുണ്ടാകാം. 

2. ഇടതുവശം ചേർന്നു വാഹനമോടിക്കാം. മറി കടക്കേണ്ടതു വലതു വശത്തു കൂടി മാത്രം.

3. വലതു വശത്തു കൂടെ മറികടന്നു കഴിഞ്ഞാൽ പിന്നിലുള്ള വാഹനം ഒരു വണ്ടിയുടെ അകലത്താണെന്ന് ഉറപ്പാക്കിയ ശേഷമേ ഇടത്തെ ട്രാക്കിലേക്കു മാറാവൂ. അപ്പോഴും ഇൻഡികേറ്റർ ഉപയോഗിക്കുകയും ബ്ലൈൻഡ് സ്പോടിൽ വാഹനങ്ങളില്ലെന്നു ഉറപ്പാക്കുകയും വേണം. 

4. ട്രക്ക്, ലോറി, ബസ് തുടങ്ങി വലിയ വാഹനങ്ങളിൽനിന്ന് അകലം പാലിച്ചു വാഹനമോടിക്കുക. ചെറിയ വാഹനങ്ങൾ മറികടക്കുമ്പോൾ വലിയ വാഹനങ്ങളിലെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്താൻ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കണം. 

5. ബസുകൾ മുന്നോട്ട് എടുക്കുമ്പോഴും പിന്നോട്ട് എടുക്കുമ്പോഴും സഹായി (കണ്ടക്ടർ, അറ്റൻഡർ) ബ്ലൈൻഡ് സ്പോടുകളിൽ ആളില്ലെന്നു ഉറപ്പാക്കി ഡ്രൈവർക്കു നിർദേശം നൽകണം. സ്കൂൾ ബസുകളിൽ സഹായി നിർബന്ധം.

ബ്ലൈൻഡ് സ്പോട് മിറർ  (ഫിഷ് ഐ മിറർ)

mirror

കണ്ണാടികളിൽപെടാത്ത ഇടങ്ങൾ കൂടി ഡ്രൈവർക്കു കാണാനുള്ളതാണു  ബ്ലൈൻഡ് സ്പോട് മിറർ അല്ലെങ്കിൽ ഫിഷ് ഐ മിററുകൾ. ഇവ വശങ്ങളിലെ കണ്ണാടികളിലാണു ഘടിപ്പിക്കുക. ഇതോടെ ഡ്രൈവറുടെ പിൻവശത്തെ കാഴ്ച പരിധി 240 ഡിഗ്രിയായി വർധിപ്പിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA