വാഹനം ടോട്ടൽ ലോസായാൽ വാങ്ങിയ പണം മുഴുവൻ തിരിച്ചു നൽകും ഈ ഇൻഷുറൻസ് !

car-accident
Representative Image
SHARE

നിരത്തിലോടുന്ന വാഹനങ്ങളുടെ അതേ വൈവിധ്യം തന്നെയാണ് ഇന്ന് അവയ്ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലുമുള്ളത്. മുന്‍പ് വാഹനത്തിന് ഒട്ടാകെ ഒരു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സോ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സോ എടുക്കുകയായിരുന്നു പതിവെങ്കില്‍ ഇന്ന് വാഹനത്തിന്റെ ഓരോ ഭാഗത്തിനും പ്രത്യേകം തിരഞ്ഞെടുക്കാവുന്ന ആഡ് ഓണ്‍ പായ്ക്കുകള്‍ ലഭ്യമാണ്. വാഹനത്തിന് അപകടം സംഭവിച്ചാല്‍ ഉടമയുടെ കയ്യില്‍ നിന്നു ചെറിയ തുക പോലും നഷ്ടമാകാതെ സഹായിക്കാന്‍ ഈ ആഡ് ഓണ്‍ പായ്ക്കുകള്‍ക്ക് കഴിയുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവകാശപ്പെടുന്നത്. അതിലൊന്നാണ് റിട്ടേൺ ടു ഇൻവോയിസ് എന്ന ഈ പോളിസി

വാഹനം വാങ്ങിക്കുമ്പോള്‍ നല്‍കിയ തുക മുഴുവന്‍ തിരികെ ലഭിക്കും

റിട്ടേണ്‍ ടു ഇന്‍വോയ്സ് ആഡ് ഓൺ. പേരു സൂചിപ്പിക്കുന്നത് പോലെ വാഹനത്തിന് വേണ്ടി റോഡ് ടാക്സ് അടക്കം ചിലവാക്കിയ മുഴുവന്‍ തുകയും തിരിച്ച് കിട്ടുന്നതാണ് ഈ പോളിസി (ഓരോ ഇൻഷുറൻസ് കമ്പനികൾക്ക് അനുസരിച്ച് ഓൺറോഡ്, എക്സ്ഷോറും എന്നിങ്ങനെ മാറ്റമുണ്ട്). വാഹനം മോഷണം പോവുകയോ, പൂര്‍ണ്ണമായും ഉപയോഗ ശൂന്യമാകുകയോ ചെയ്താലാണ് ഈ പോളിസി ആഡ് ഓണ്‍ ഗുണം ചെയ്യുക. സാധാരണ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ IDV അഥവാ ഇന്‍ഷുവേര്‍ഡ് ഡിക്ലയേര്‍ഡ് വാല്യു മാത്രമേ ഉടമയ്ക്ക് തിരികെ ലഭിക്കൂ. അതും വാഹനത്തിന്റെ കാലപ്പഴക്കത്തിനനുസരിച്ച് കുറയുകയും ചെയ്യും. എന്നാല്‍ റിട്ടേണ്‍ ടു ഇന്‍വോയ്സ് ആഡ് ഓണില്‍ ഇത്തരം ഇടിവുകള്‍ ഒന്നും ഉണ്ടാകില്ല. വാഹനത്തിന്റെ ഇൻവോയ്സിലെ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. പുതിയ വാഹനത്തിന് ആദ്യത്തെ മൂന്നു വര്‍ഷം വരെ മാത്രമേ ഈ പോളിസി ലഭിക്കൂ.

English Summary: Know More About Return To Invoice Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA