വിൽക്കാം, പക്ഷേ ഉപയോഗിക്കാൻ പാടില്ല ! ഇതിലെന്തു യാഥാർത്ഥ്യം ?

SHARE

ഓരോ വാഹനവും ടെസ്റ്റിങ് ഏജന്‍സി അംഗീകരിച്ചതിനു ശേഷമാണ് അത് റജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി നല്‍കുന്നത്. ആ അപ്രൂവലിന് അപ്പുറത്തുള്ള യാതൊരു മോഡിഫിക്കേഷനും നിയമപരമായ അനുവാദമില്ല. വാഹനത്തിന്റെ പുറമെയുള്ള അപ്പിയറന്‍സ് മാറാത്ത തരത്തില്‍ അകത്തെ സീറ്റുകള്‍ക്കും മറ്റും രൂപമാറ്റം നടത്തുന്നതില്‍ പ്രശ്നമില്ല. കാരവാനുകള്‍ എല്ലാം ഒരുക്കുന്നത് ഈയടിസ്ഥാനത്തിലാണ്. അതില്‍ വിശ്രമിക്കാന്‍ ബെഡുകളും മറ്റുമുണ്ട്. പക്ഷേ, ഇത് ഒരു സ്ഥലത്ത് നിറുത്തിയിട്ട് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, യാത്ര ചെയ്യുമ്പോള്‍ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സീറ്റ് ബെല്‍റ്റ് ഒന്നുമില്ലല്ലോ. 

വാഹന നിര്‍മാതാക്കള്‍ അനുവദിച്ചിരിക്കുന്ന സൈസിലുള്ള അലോയ് വീലുകളും ഡിസ്കുകളും ഘടിപ്പിക്കുന്നതില്‍ നിയമപരമായ തടസമില്ല. പക്ഷേ, വാഹന ഉടമകള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒു വാഹനത്തില്‍ ഉപയോഗിക്കുന്ന ചെറിയ നട്ട് മുതല്‍ എല്ലാ സാമഗ്രികളും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് അനുസരിക്കുന്ന ഗുണനിലവാരം ഉറപ്പാക്കിയവയാണ്. ഇവ മാറ്റി ഓപ്പണ്‍ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന ഗുണനിലവാരം ഉറപ്പില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ തകരാറു മൂലം അപകടങ്ങള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല. അത്തരം റിസ്കുകള്‍ വാഹന ഉടമ എടുക്കണം. 

വാഹനത്തിന്റെ എന്‍ജിന്‍ പോയെന്നു കരുതുക. അതേ  കമ്പനിയുടെ അതേ പവറിലുള്ള ഗുണനിലവാരമുള്ള എന്‍ജിന്‍ വാങ്ങി വയ്ക്കാം.  പെട്രോള്‍ എന്‍ജിന്‍ മാറ്റി അവിടെ ഡീസല്‍ എന്‍ജിന്‍ വയ്ക്കാന്‍ കഴിയില്ല. 1000 സിസി ക്കു പകരം 1500 സിസി വയ്ക്കാന്‍ കഴിയില്ലെന്ന് അര്‍ത്ഥം. പെട്രോള്‍ എന്‍ജിന്‍ എല്‍പിജിയായി കണ്‍വേര്‍ട്ട് ചെയ്യുന്നതിന് അനുമതി ലഭിക്കും. സിഎന്‍ജിക്കും അനുമതി ലഭിക്കും. സര്‍ക്കാര്‍ കാലാകാലങ്ങളായി അനുമതി കൊടുക്കുന്നവയ്ക്ക് അംഗീകാരം ലഭിക്കും. നേവി ബ്ലൂ, ഒലിവ് ഗ്രീന്‍ എന്നീ നിറങ്ങളൊഴികെയുള്ള മറ്റു നിറങ്ങളിലേക്ക് വാഹനം മാറ്റാന്‍ അനുമതിയുണ്ട്. അതിനുള്ള അപേക്ഷ രജിസ്റ്ററിങ് അതോറിറ്റിക്ക് നല്‍കി ഫീസടച്ചാല്‍ അനുമതി ലഭിക്കും. അത് ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തി കൊടുക്കും.  

വില്‍ക്കുന്നവര്‍ക്കു മേല്‍ വകുപ്പിന് അധികാരമില്ല

നിരത്തിലോടുന്ന വാഹനങ്ങളുടെ മേലും ഓടിക്കുന്നവരുടെ ലൈസന്‍സിലും മാത്രമേ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുള്ളൂ. സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ അധികാരമില്ല. എന്നാല്‍, അംഗീകാരത്തോടെ വാഹനങ്ങള്‍ വില്‍ക്കുന്ന ഡീലര്‍മാരുടെ മേല്‍ അധികാരമുണ്ട്. അവര്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. പുറത്തുള്ള കടകളില്‍ അധികാരമില്ല. എന്നാല്‍ ഗുണനിലവാരമുള്ളതാണെന്നും അംഗീകാരമുള്ളതാണെന്നും ധരിപ്പിച്ച് ഒരു കടക്കാരന്‍ ഏതെങ്കിലും വാഹനത്തിന്റെ ഒരു ഭാഗം വില്‍പന നടത്തിയാല്‍ അതിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസു നല്‍കാം. വഞ്ചിക്കപ്പെട്ടെന്നു തോന്നിയവര്‍ക്ക് ഇത്തരത്തില്‍ ഒരു കേസുമായി പൊലീസിനെ സമീപിക്കാം.

English Summary: Motor Vehicle Rules

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA