ഡോക്ടറുടെ സ്റ്റിക്കർ പതിച്ചാൽ മോട്ടോർവാഹന വകുപ്പ് കേസെടുക്കുമോ?

doctor
SHARE

കാറില്‍ ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തെന്നും ദൈവങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ പേരുകളുടെ ചെറിയ സ്റ്റിക്കര്‍ പോലും പതിച്ചാല്‍ പിടി വീഴും എന്ന തരത്തില്‍ നിരവധി തെറ്റിദ്ധാരണജനകമായ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിനു പിന്നിലെ യാഥാര്‍ഥ്യമെന്താണ്? എന്‍ഫോഴ്സ്മെന്റ് വിങ് ആര്‍ടിഒ ടോജോ എം തോമസ് മനോരമ ഓണ്‍ലൈനില്‍. 

വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കാമോ?

വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നതിനെക്കുറിച്ച് ഒത്തിരി നുണപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഡോക്ടറുടെ സ്റ്റിക്കര്‍ പറിച്ചു കളഞ്ഞു അല്ലെങ്കില്‍ അഭിഭാഷകന്റെ സ്റ്റിക്കര്‍ പറിച്ചു കളഞ്ഞു എന്നൊക്കെ. ഇതു വെറും നുണപ്രചാരണങ്ങള്‍ മാത്രമാണ്. വാഹനത്തിന് ഉള്ളിലിരിക്കുന്നവരുടെ കാഴ്ച മറയാത്ത വിധത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതില്‍ വകുപ്പ് പ്രത്യേകിച്ച് അംഗീകാരവും കൊടുക്കുന്നില്ല... കേസുകളും ചാര്‍ജ് ചെയ്യുന്നില്ല. ഇഷ്ടദൈവങ്ങളുടെ രൂപങ്ങളൊക്കെ കാഴ്ച മറയുന്ന രീതിയില്‍ അല്ലെങ്കില്‍ പ്രശ്നമില്ല. 

വാഹനത്തില്‍ കര്‍ട്ടന്‍ ഇടാമോ?

വിന്‍ഡോ ഗ്ലാസിന്റെ സുതാര്യതയെ തടസപ്പെടുത്തരുതെന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ഹൈകോടതി വിധി പ്രകാരം ഗ്ലാസ് ഫിലുമുകൾ, കർട്ടനുകൾ ഒന്നും പറ്റില്ല. ക്രിമിനല്‍ ആക്ടിവിറ്റി തടയുന്നതിനാണ് ഇത്തരമൊരു നിര്‍ദേശം കോടതി വച്ചത്. 

അതൊരു ചെറിയ സ്റ്റിക്കര്‍ അല്ലേ?

വാഹനങ്ങളുടെ ടെയില്‍ ലാംപ് ചുവന്ന നിറത്തിലുള്ളതാണ്. അതില്‍ റിഫ്ലക്ടര്‍ ഉണ്ട്. അതില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് ചിലര്‍ മാസ്ക് ചെയ്യും. രാത്രിയില്‍ പുറകില്‍ നിന്നു ലൈറ്റ് അടിക്കുമ്പോള്‍ റിഫ്ലക്ട് ചെയ്യില്ല. ടെയില്‍ ലാംപിന് വിസിബിലിറ്റി ഉണ്ടാകില്ല. റോഡ് സുരക്ഷയെ ബാധിക്കും. മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കും. അപ്പോള്‍ ചെറിയ സ്റ്റിക്കര്‍ ആണല്ലോ ഒട്ടിച്ചത്, എന്നിട്ടും പിടിച്ചല്ലോ എന്നു പരാതിപ്പെട്ടിട്ട് കാര്യമില്ല. അതുപോലെ വെള്ള നിറമുള്ള കാര്‍... അതിന്റെ ബോഡി മുഴുവന്‍ മറ്റൊരു നിറത്തിലുള്ള സ്റ്റിക്കര്‍ വച്ച് പൊതിഞ്ഞു. ആ വാഹനത്തിന്റെ റജിസ്ട്രേഷന്‍ രേഖയില്‍ കാറിന്റെ നിറം വെള്ളയാണ്. പക്ഷേ, റോഡിലോടുന്നത് മറ്റൊരു നിറത്തിലുള്ള കാറും. ഈ കാര്‍ മൂലം എവിടെയെങ്കിലും അപകടമോ അല്ലെങ്കില്‍ മറ്റു തരത്തിലുള്ള ക്രിമിനല്‍ ആക്ടിവിറ്റിയോ നടന്നാല്‍ വാഹനം കണ്ടെത്താന്‍ കഴിയില്ല. കാരണം വകുപ്പിന്റെ കയ്യിലുള്ള രേഖയില്‍ കാര്‍ വെള്ള നിറത്തില്‍ ആണല്ലോ. അനധികൃതമാറ്റങ്ങള്‍ വാഹനങ്ങളില്‍ ചെയ്യുന്നവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.

English Summary: Motor Vehicle Rules

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA