വാഹനം നന്നായി ഓടിക്കാന്‍ അറിയുന്നവരാണെങ്കിലും ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുഴുവന്‍ ഫീച്ചറുകളും അറിയണമെന്നില്ല. എന്‍ജിന്റെ പ്രവര്‍ത്തനവും മെക്കാനിസവുമെല്ലാം അറിയാമെങ്കിലും സ്വന്തം വാഹനത്തിലെ പല ഫീച്ചറുകളുടെ ഉപയോഗവും അറിയണം എന്നില്ല.
അതിലൊന്നാണ് ഡീഫോഗർ. മുന്നിലെ വിൻഡ് സ്ക്രീനിലെ ഡീഫോഗർ ഓണ്‍ ആക്കിയാൽ എസിയുടെ കാറ്റ് മുൻ ചില്ലുകളിലേക്ക് വരുമെങ്കിലും പിന്നിലെ ചില്ല് എങ്ങനെ ക്ലീയറാക്കും.
പിൻ ഡീഫോഗർ
മഴക്കാലത്ത് കാറിന്റെ പിന്നിലേയും മുന്നിലേയും ഗ്ലാസുകളില്‍ എളുപ്പത്തില്‍ ഈര്‍പ്പം പിടിക്കും. മുന്നിലെ ഗ്ലാസ് എസി ഡിഫോഗറിട്ടാൽ എളുപ്പം വൃത്തിയാകുമെങ്കിലും പിന്നിലെ ഏങ്ങനെ ക്ലിയറാക്കും. അതിനാണ് പിൻ ഗ്ലാസിലെ ഈ ചുമന്ന വരകൾ. ശരിക്കും ചെറിയൊരു ഫിലമെന്റാണ് അത്.
അതിലൂടെ ചെറിയ തോതിൽ വൈദ്യുതി കടത്തിവിട്ട് ഗ്ലാസ് ചൂടാക്കിയാണ് ഡീഫോഗ് ചെയ്യുന്നത്. വളരെ ചെറിയ അളവിലാണ് ചൂടാകുന്നത് എന്നതുകൊണ്ട് വിൻഡ് സ്ക്രീനിനും കുഴപ്പങ്ങളൊന്നും സംഭവിക്കില്ല.
English Summary: Know More About Rear Defogger