വാഹനം മോഷണം പോയാൽ ഇൻഷുറൻസ് കിട്ടുമോ?

car
Car
SHARE

വാഹനം അപകടത്തിൽ പെട്ടാൽ നമ്മുടെ പണം നഷ്ടമാകാതിരിക്കാൻ ഇൻഷുറൻസ് ഒരു പരിതിവരെ സഹായിക്കും. എന്നാൽ വാഹനം മോഷണം പോയാൽ ഇൻഷുറൻസ് ലഭിക്കുമോ? എങ്ങനെയാണ് അതിന് ഇൻഷൂറൻസ് ക്ലെയിം ചെയ്യുന്നത്?

വാഹനം മോഷണം പോയാൽ പൊലീസിനെ അറിയിക്കുന്നതിനൊപ്പം ഇൻഷുറൻസ് കമ്പനിയെക്കൂടി അറിയിക്കണം. വാഹനം തിരിച്ചുകിട്ടാൻ സാധ്യതയില്ലെങ്കിൽ ഇൻഷുൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കും. ഇനി മോഷണം പോയ വാഹനം തിരിച്ചുകിട്ടിയാൽ നിങ്ങൾ വാഹനത്തിന്റെ നിയമപരമായ കൈവശാവകാശം ഏറ്റെടുക്കേണ്ടതും, തിരിച്ചുകിട്ടിയ വിവരം ആർടിഒയെയും പോലീസിനെയും അറിയിക്കേണ്ടതുമാണ്. 

അതുകൂടാതെ ഇൻഷുറൻസ്  കമ്പനിയെ നിങ്ങളുടെ വാഹനം തിരികെ കിട്ടിയതായി അറിയിക്കേണ്ടതുമാണ്. ഇൻഷൂർ ചെയ്തിരിക്കുന്ന കമ്പനി വാഹനത്തിന്റെ പരിശോധന നടത്തി, കേടുപാടുകൾ വിശകലനം ചെയ്ത്, അതിൻപ്രകാരം ക്ലെയിം സെറ്റിൽ ചെയ്യും. അഥവാ വാഹനം മോഷണം പോയ വിവരം ഇൻഷുറൻസ് കമ്പനിയെ നേരത്തേ അറിയിച്ചിട്ടില്ലെങ്കിൽ, മോഷണം പോയ വാഹനത്തിന്റെ പേരിൽ പോലീസിൽ രജിസ്റ്റർ ചെയ്തതിട്ടുള്ള എഫ്‌ഐആർ–ന്റെ കോപ്പി സഹിതം ക്ലെയിം റിപ്പോർട്ട് ചെയ്യേണ്ടതാണ്.

ഇൻഷുറൻസ് കമ്പനി വാഹനം മോഷണം പോയതിന്റെ ക്ലെയിം സെറ്റിൽ ചെയ്തശേഷമാണ് വാഹനം തിരിച്ചുകിട്ടുന്നത്/വീണ്ടെടുക്കുന്നതെങ്കിൽ, നിങ്ങൾക്കു വാഹനത്തിന് ക്ലെയിം ചെയ്യാമോ എന്നതാണ്. സബ്റൊഗേഷൻ ചട്ടപ്രകാരം, ക്ലെയിം സെറ്റിൽ ചെയ്ത ശേഷം വാഹനത്തിന്റെ നിയമപരമായ കസ്റ്റഡി ഇൻഷൂറൻസ് കമ്പനിക്കായിരിക്കും; ലേലത്തിലൂടെ കമ്പനിക്ക് ഈ വാഹനം വിൽക്കാനുമാകും. വാഹനം നിങ്ങൾക്കു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ, ക്ലെയിം ചെയ്ത മുഴുവൻ തുകയും ഇൻഷുറൻസ് കമ്പനിക്ക് തിരികെ നൽകി വാഹനത്തിന്റെ കൈവശാവകാശം തിരിച്ചെടുക്കാവുന്നതാണ്.

English Summary: How To Claim Insurance For Your Stolen Vehicle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA