ADVERTISEMENT

പാർക്കിങ് പാടില്ലാത്ത സ്ഥലത്ത് കാർ പാർക്ക് ചെയ്ത് അതിൽ ഡ്രൈവറിരുന്നാൽ പിഴ കൊടുക്കേണ്ടി വരില്ല എന്നാണ് ഒട്ടു മിക്ക ആളുകളും കരുതുന്നത്. എന്നാൽ ഡ്രൈവർ സീറ്റിലുണ്ടെങ്കിലും അനധികൃത പാർക്കിങ് അല്ലാതാകുന്നില്ല എന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്.

പലപ്പോഴും അനധികൃത പാർക്കിങ്ങിന് പിഴയ കൊടുക്കേണ്ടി വരുമ്പോൾ തർക്കങ്ങൾ ഉയരാറുണ്ട്, അതിനാൽ എന്താണ് നിയമപരമായതും അല്ലാത്തതുമായ പാർക്കിങ് എന്ന് അറിയണം. എങ്ങനെ വാഹനം ഓടിക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം പാർക്ക് ചെയ്യണം എന്നതും. പാർക്കിങ് എന്നത് വിലയേറിയ ഒന്നാണെന്നും പൊതു സ്ഥലത്തും നിരത്തുകളിലും പാർക്ക് ചെയ്യുന്നതു അവകാശമല്ല എന്നതും മനസ്സിലാക്കുക.

‌പാർക്കിങ് എന്നാൽ എന്ത്?

ചരക്കുകളോ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് വാഹനം നിശ്ചലാവസ്ഥയിൽ കാത്ത് കിടക്കുന്നതും, 3 മിനിറ്റിൽ കൂടുതൽ സമയം നിർത്തിയിടുന്നതും പാർക്കിങ്ങിന്റെ നിർവചനത്തിൽ വരുന്നു.

എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിട്ടുള്ളത്

∙ റോഡിന്റെ വീതി കുറവുള്ളതോ കാഴ്ചയ്ക്ക് തടസമുള്ളതോ ആയ ഭാഗത്ത്

∙ കൊടുംവളവിലോ വളവിന് സമീപത്തോ

∙ ആക്സിലറേഷൻ ലൈനിലോ (acceleration lane) ഡീസിലറേഷൻ ലൈനിലോ (Deceleration lane)

∙ റെയിൽവേ ക്രോസിങ്ങില്‍

∙ ബസ് സ്റ്റോപ്പ് / ആശുപത്രി സ്കൂൾ എന്നിവയുടെ പ്രവേശന കവാടത്തിനരികിൽ

∙ പെഡസ്ട്രിയൻ ക്രോസിങ്ങിലോ അതിന് മുൻപുള്ള 5 മീറ്ററിലോ, ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈൻ ഗിവ് വേ സൈൻ എന്നിവയുടെ 5 മീറ്ററിനുള്ളിൽ അല്ലെങ്കിൽ മറ്റു ഡ്രൈവർമാർക്ക് സിഗ്‌നലുകൾ കാണാൻ കഴിയാത്ത വിധത്തിൽ നിർത്തുന്നത്

∙ ബസ് സ്റ്റാൻഡുകളിൽ ബസുകൾ അല്ലാത്ത വാഹനങ്ങൾക്ക്

∙ റോഡിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സ് മാർക്കിങ്ങിൽ/റോഡരികിലെ മഞ്ഞ വരയിൽ

∙ നോ സ്റ്റോപ്പിങ് /നോ പാർക്കിങ് സൈൻബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ

∙ പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററോ അതിൽ കൂടുതലോ ആയി നിശ്ചയിച്ചിട്ടുള്ള മെയിൻ റോഡിലോ റോഡിന്റെ ഭാഗങ്ങളിലോ

∙ ഫുട്പാത്ത് /സൈക്കിൾ ട്രാക്ക്/ പെഡസ്ട്രിയൻ ക്രോസിങ് എന്നിവടങ്ങളിൽ.

∙ ഒരു ഇന്റർസെക്ഷനിലോ ഇന്റർ സെക്ഷന്റെ അരികിൽ നിന്ന് 50 മീറ്റർ മുമ്പോ ശേഷമോ

∙ ഒരു പാർക്കിങ് ഏരിയയിലേക്ക് ഉള്ള പ്രവേശന വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ

∙ തുരങ്കത്തിൽ / ബസ് ലൈനിൽ

∙ ഒരു വസ്തു(property)യുടെ പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴിയിലും

∙ പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി

∙ ഏതെങ്കിലും വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ.

∙ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമാന്തരമായി

∙ പാർക്കിങ് അനുവദിച്ചിട്ടുള്ള നിശ്ചിതസമയത്തിനു ശേഷം

∙ ഏതെങ്കിലും പ്രത്യേക തരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആ തരത്തിൽ അല്ലാത്ത വാഹനങ്ങൾ

∙ വികലാംഗർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മറ്റു വാഹനങ്ങൾ.

∙ ഏതെങ്കിലും പ്രത്യേക രീതിയിൽ പാർക്ക് ചെയ്യാൻ നിർദേശിച്ചിട്ടുള്ള സ്ഥലത്ത് അതിനു വിരുദ്ധമായ രീതിയിലോ കൂടുതൽ സ്ഥലം എടുക്കുന്ന രീതിയിലോ

English Summary: Things To Know Before Parking On Roadside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com