ADVERTISEMENT

വനിതകൾ ഉൾപ്പെടെ എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന വാഹനമായി സ്കൂട്ടർ മാറിക്കഴിഞ്ഞു. പുറം മോടി കണ്ട് ഒരിക്കലും യൂസ്ഡ് സ്കൂട്ടറുകൾ തിരഞ്ഞെടുക്കരുത്. ഓടിച്ചു ബോധ്യപ്പെട്ടതിനുശേഷം മാത്രം വാങ്ങുക.  നിങ്ങളുടെ ഉപയോഗം നോക്കിവേണം മോഡലുകൾ തിരഞ്ഞെടുക്കാൻ. ‌‌റഫ് യൂസ് ചെയ്ത സ്കൂട്ടറുകൾ വേണ്ട. മെന്റനൻസും കുറവായിരിക്കും. സർവീസ് കൃത്യമായി ചെയ്യാത്ത മോഡലുകളും ഒഴിവാക്കാം.  

സർവീസ് ചരിത്രം

എക്സ്റ്റന്റഡഡ് വാറന്റി ഉള്ള സ്കൂട്ടറാണെങ്കിൽ അംഗീകൃത സർവീസ് സെന്ററുകളിൽ കൃത്യമായി സർവീസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ വാഹനത്തിന്റെ സർവീസ് ഹിസ്റ്ററി അറിയാൻ കഴിയും. സ്കൂട്ടർ അപകടത്തിൽപ്പെട്ടതാണോ എൻജിൻ പണി ഉണ്ടായിട്ടുണ്ടോ എന്നെല്ലാം സർവീസ് ഹിസ്റ്ററി നോക്കി മനസ്സിലാക്കാം. \

കിലോമീറ്റർ

50,000 കിലോമീറ്ററിൽ താഴെ ഓടിയിട്ടുള്ള സ്കൂട്ടർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 20,000 കിലോമീറ്ററിലധികം ഓടിയിട്ടുള്ള മോഡലാണെങ്കിൽ ടയർ മാറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 35,000–45,000 കിലോമീറ്റർ ഓടിയിട്ടുള്ള വണ്ടികളാണ് അഭികാമ്യം. 

സ്റ്റാർട്ട് ചെയ്യുമ്പോൾ ശബ്ദവ്യത്യാസം ഉണ്ടെങ്കിൽ 

സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ ശബ്ദവ്യത്യാസം ഉണ്ടോ എന്നു ശ്രദ്ധിക്കുക. എൻജിൻ സ്പോർക് പ്ലഗ്, ബാറ്ററി എന്നിവയ്ക്കു തകരാർ ഉണ്ടെങ്കിൽ അസാധാരണ ശബ്ദം കേൾക്കാം.ബാറ്ററി തകരാർ ആണെങ്കിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ ബുദ്ധിമുട്ടു ഉണ്ടാകും. ശബ്ദ വ്യത്യാസവും തോന്നും. സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്ന ബെൻഡക്സിലെ തകരാർ, ബെൻഡക്സ് കപ്പിലെ പ്രശ്നങ്ങൾ, ക്രാങ്കിലെ ബെൻഡ് എന്നിവകൊണ്ടും ശബ്ദം വരാം.  

ഓടിച്ചുനോക്കുമ്പോൾ 

കുറച്ചധികം ദൂരം ഓടിച്ചു നോക്കുമ്പോഴും ശബ്ദ വ്യത്യാസം ഉണ്ടോ എന്നു പരിശോധിക്കണം. ഓടിക്കുമ്പോൾ കുലുക്കം ഉണ്ടെങ്കിൽ ഷോക്ക് അബ്സോർബർ തകരാറിലായിരിക്കും. എൻജിന്റെ പുള്ളിങ് കുറവ്, ഓടിക്കുമ്പോൾ വിറയൽ അനുഭവപ്പെടുക, നേർരേഖയിൽ ഓടിക്കുമ്പോൾ വശങ്ങളിലേക്കു വെട്ടൽ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. എൻജിനിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ ഒരു ടെക്നീഷനെക്കൊണ്ടു പരിശോധിപ്പിക്കുന്നതു നല്ലതാണ്. 

എൻജിൻ സൗണ്ട് 

ആവശ്യത്തിന് ഓയിൽ ഇല്ലാതെ ഓടിയ വണ്ടികളാണെങ്കിൽ എൻജിനിൽ അസാധാരണ ശബ്ദം ഉണ്ടാകും. എൻജിൻ അഴിച്ചു പണിയേണ്ട വണ്ടിയാണെങ്കിലും അപശബ്ദങ്ങൾ ഉണ്ടാകാം. ഗിയർ ബോക്സ്, ബെയറിങ്, മെയിൻ ഷാഫ്റ്റ് തുടങ്ങിയവയിൽ തകരാർ ഉണ്ടെങ്കിലും ഗിയർ ഓയിൽ കുറവാണെങ്കിലും ശബ്ദംവ്യത്യാസം വരും. 

കുലുക്കം

മുന്നിലെ ഫോർക്ക്, ഹാങ്ങർ ബുഷ് എന്നിവ കേടായാലോ ടയർ പ്രഷർ കുറഞ്ഞാലോ കുലുക്കം കൂടുതലായിരിക്കും. ടയർ തേയ്മാനം ഉണ്ടെങ്കിലും കുലുക്കം ഉണ്ടാകും.

English Summary: Things To Check Before Buying A Used Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com